ദുല്‍ഖറിന്റെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറി 'സീതാ രാമം',50 ദിവസങ്ങള്‍ പിന്നിട്ട് മലയാള നടന്റെ തെലുങ്ക് ചിത്രം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (15:02 IST)
ദുല്‍ഖറിന്റെ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'സീതാ രാമം'. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയ സിനിമ റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ പിന്നിട്ടു. ഓഗസ്റ്റ് അഞ്ചിന് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
തെലുങ്ക്, തമിഴ്, മലയാളം റിലീസ് ചെയ്ത സിനിമ സെപ്റ്റംബര്‍ രണ്ടിന് ഹിന്ദിയിലേക്കും മൊഴിമാറ്റി റിലീസ് ചെയ്തു.പെന്‍ സ്റ്റുഡിയോസ് ഹിന്ദി പതിപ്പ് തിയേറ്ററില്‍ എത്തിക്കുന്നത്.

'സീതാ രാമം' സ്വീകരിച്ച തെലുങ്ക് പ്രേക്ഷകര്‍ക്ക് ദുല്‍ഖര്‍ സല്‍മാന്‍ നന്ദി പറഞ്ഞിരുന്നു.

ഹനു രാഘവപ്പുഡി സംവിധാനം ചെയ്ത 'സീതാ രാമം' ആമസോണ്‍ പ്രൈം വീഡിയോയില്‍ സെപ്റ്റംബര്‍ 9 നാണ് സ്ട്രീമിംഗ് ആരംഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :