ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവെലിൽ മികച്ച നടനായി നിവിൻ പോളി, മികച്ച ചിത്രമടക്കം മൂത്തോന് 3 പുരസ്‌കാരങ്ങൾ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2020 (11:56 IST)
ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമടക്കം മൂന്ന് പുരസ്‌കാരങ്ങൾ സ്വന്തമാക്കി മൂത്തോൻ. മൂത്തോനിലെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ മികച്ച നടനുള്ള പുരസ്‌കാരം നിവിൻ പോളി സ്വന്തമാക്കി. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും മികച്ച ബാലത്താരത്തിനുള്ള പുരസ്കാരവും ഗീതു മോഹൻ ദാസ് സംവിധാനം ചെയ്‌ത സ്വന്തമാക്കി. ചിത്രത്തിൽ മുല്ല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജന ദീപുവാണ് മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ടത്.

അതേ സമയം മറ്റൊരു മലയാള ചിത്രവും പ്രധാന പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.ഗീത ജെ സംവിധാനം ചെയ്ത 'റണ്‍ കല്യാണി' എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാര്‍ഗി അനന്തന്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.ഗമാക് ഘര്‍ എന്ന മൈഥിലി ഭാഷയിലുള്ള ചിത്രമൊരുക്കിയ അചല്‍ മിശ്രയാണ് മികച്ച സംവിധായകന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :