നിര്‍മ്മാതാവിന് കോടികള്‍ ലാഭമുണ്ടാക്കിയ മമ്മൂട്ടി ചിത്രം,'ഇമ്മാനുവല്‍' പുറത്തിറങ്ങി 9 വര്‍ഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 5 ഏപ്രില്‍ 2022 (15:00 IST)

മമ്മൂട്ടിയുടെ വിജയ ചിത്രങ്ങളില്‍ ഒന്നാണ് ഇമ്മാനുവല്‍.ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ഇന്നേക്ക് ഒന്‍പത് വയസ്സ്. നാലു കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം 8.2 കോടി രൂപ നിര്‍മ്മാതാവിന് നേടിക്കൊടുത്തു.
മമ്മൂട്ടിക്ക് പുറമേ ഫഹദ് ഫാസില്‍, റീനു മാത്യൂസ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
അഫ്‌സല്‍ യൂസഫ് ഒരുക്കിയ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു.എസ്. ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിച്ചത്.
ഛായാഗ്രഹണം പ്രദീപ് നായരും ചിത്രസംയോജനം രഞ്ജന്‍ ഏബ്രഹാമും നിര്‍വഹിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :