‘താങ്ക് യു’ - സാറ്റലൈറ്റ് റൈറ്റിലൂടെ നേടിയ ലാഭം ഒരുകോടി!
WEBDUNIA|
PRO
വി കെ പ്രകാശ് സംവിധാനം ചെയ്ത ‘താങ്ക് യു’ എന്ന സിനിമ തിയേറ്ററുകളില്‍ വലിയ ചലനം സൃഷ്ടിച്ചില്ല. ആ സിനിമയുടെ മാര്‍ക്കറ്റിംഗില്‍ വലിയ പാളിച്ചകളുണ്ടായതായി പലരും പരാതി പറയുന്നുണ്ട്. എന്തായാലും സിനിമ ലാഭമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസിന് മുമ്പേ സാറ്റലൈറ്റ് റൈറ്റിലൂടെ ഒരു കോടി രൂപ ലാഭം നേടാന്‍ ‘താങ്ക് യു’വിന് കഴിഞ്ഞു.
ജയസൂര്യ, തമിഴ് താരം സേതു, ഹണി റോസ് തുടങ്ങിയവര്‍ അഭിനയിച്ച ‘താങ്ക് യു’വിന്‍റെ നിര്‍മ്മാണച്ചെലവ് രണ്ടുകോടി രൂപയാണ്. സിനിമ സാറ്റലൈറ്റ് അവകാശം വിറ്റതുവഴി നേടിയത് മൂന്ന് കോടി രൂപ!
ചെറിയ സിനിമകള്‍ തുടര്‍ച്ചയായി എടുത്ത് അവയെല്ലാം ലാഭകരമാക്കി മാറ്റുന്ന വി കെ പ്രകാശ് മാജിക് തന്നെയാണ് ഇവിടെയും സംഭവിച്ചത്. മാര്‍ക്കറ്റുള്ള താരങ്ങളെ ഉള്‍പ്പെടുത്തുക വഴി സാറ്റലൈറ്റ് അവകാശത്തിലൂടെ സിനിമയെ രക്ഷപ്പെടുത്തുന്ന രീതി. തിയേറ്ററില്‍ നല്ലനിലയില്‍ പോയാല്‍ അത് ബോണസ്.
‘സിനിമ ചെയ്തില്ലെങ്കില്‍ കൈവിറയ്ക്കും’ എന്ന് പറയുന്ന വി കെ പ്രകാശ് ഇപ്പോള്‍ ‘മഴനീര്‍ത്തുള്ളികള്‍’ എന്ന പുതിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. അനൂപ് മേനോനാണ് നായകന്‍.
“ഞാന്‍ ജീവിക്കുന്നത്, ഉറങ്ങുന്നത്, സ്വപ്നം കാണുന്നത് എല്ലാം സിനിമയാണ്. ഒരു സിനിമ ജനിക്കുന്ന പ്രോസസ് ഞാന്‍ ആസ്വദിക്കുന്നു. ഒരേ രീതിയിലുള്ള സിനിമകള്‍ എടുക്കുന്നത് എനിക്കിഷ്ടമല്ല. അതെനിക്ക് ബോറടിക്കും” - ഒരു അഭിമുഖത്തില്‍ വി കെ പ്രകാശ് പറയുന്നു.