ഒടുവില്‍ സമരവീരയെ വിളിക്കേണ്ടി വന്നു, പരുക്ക് ചതിച്ചാശാനേ...

കൊളംബൊ| WEBDUNIA|
PRO
ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയും കുമാര്‍ സംഗക്കാരയ്ക്കും പരുക്ക്. ഒടുവില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി മുന്‍പ് പുറത്താക്കിയ സമരവീരയെ വിളിക്കേണ്ടി വന്നു. സനത് ജയസൂര്യയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍ പാനലാണ് സമരവീരയെ നേരത്തേ പുറത്താക്കിയിരുന്നത്.

ജയവര്‍ധനെയ്ക്കും ഫസ്റ്റ് ക്ലാസ് മത്സരത്തിനിടെ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ വിരലിനു പരുക്കേറ്റതാണ് കാരണം. വിരലിനു പൊട്ടലുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ആറാഴ്ച വരെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കുമാര്‍ സംഗക്കാര പരുക്കില്‍നിന്നു മുക്തനാകാത്തതിനാല്‍ കളിക്കുമോ എന്നുറപ്പില്ല. ഈ സാഹചര്യത്തിലാണ് ദുര്‍ബലമായ ലങ്കന്‍ ബാറ്റിംഗ് നിരയിലേക്ക് പരിചയസമ്പന്നനായ തിലന്‍ സമരവീരയെ തിരികെ വിളിച്ചിട്ടുണ്ട്.

ഓസ്ട്രേലിയന്‍ പര്യടനത്തോടെ മഹേല ക്യാപ്റ്റന്‍സി ഒഴിഞ്ഞിരുന്നു. ഏഞ്ചലോ മാത്യൂസ് ആയിരിക്കും ബംഗ്ലാദേശിനെതിരേ ലങ്കയെ നയിക്കുക. ആദ്യ ടെസ്റ്റ് മാര്‍ച്ച് എട്ടു മുതല്‍ ആരംഭിക്കും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :