ഷേക്സ്പിയറുടെ ചില കല്പനാ വിശേഷങ്ങളെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ ഏഷ്യയിലെ കുഞ്ചനും യൂറോപ്പിലെ ഷേക്സ്പിയറും മാത്രമേ അത്തരം രംഗങ്ങള്‍ രചിച്ചിട്ടുള്ളൂ എന്നദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്.....................................
ഒരുത്തനും ലഘുത്വത്തെ വരുത്തുവാന്‍ മോഹമില്ല ഒരുത്തനും പ്രിയമായി പറവാനും ഭാവമില്ല - എന്ന കുഞ്ചന്റെ പ്രഖ്യാപനം സഞ്ജയന്റെയും ആദര്ശമായിരുന്നുവെന്നുവേണം പറയാന്‍.
സഞ്ജയന്റെ ആത്മമിത്രങ്ങളില്‍ എല്ലാ രാഷ്ട്രീയകക്ഷിക്കാരും ഒരു കക്ഷിയുമില്ലാത്തവരും ഉള്‍പ്പെടുമെന്ന് ആത്മമിത്രങ്ങളില്‍ ഒരാളായ മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ കെ. മാധവനാര് വ്യക്തമാക്കിയിട്ടുണ്ട്. അന്നാളുകളില്‍ പുതിയ ആളുകളുമായി പരിചയപ്പെടുന്നതില്‍ അദ്ദേഹം വിമുഖനായിരുന്നു.
പുതുതായി വരുന്നവര്‍ക്കെല്ലാം തന്നെ പരിചയപ്പെടുത്തുക എന്നത് ടി.പി.സി . കിടാവ് ഒരു പതിവാക്കിയപ്പോള്‍ സഞ്ജയന് കാര്യമായിത്തന്നെ അദ്ദേഹത്തെ ശാസിക്കുകയുണ്ടായി. ഫോട്ടോവിനോടും സ്വന്തം കുത്തുകളോടുമുള്ള വിപ്രതിപത്തി കാരണം സഞ്ജയന്റെ പടങ്ങളും കത്തുകളും ഇന്ന് ഏതാണ്ട് അലഭ്യമാണ്.