സഞ്ജയന്‍റെ എഴുത്തുരീതി

മംഗലാട്ട് രാഘവന്‍

WEBDUNIA|

സഞ്ജയന്‍റെ എഴുത്ത് സമ്പ്രദായങ്ങളെക്കുറിച്ചും കിടാവ് പറഞ്ഞുവെച്ചിട്ടുണ്ട്.

മാതൃഭൂമിയില്‍ തനിക്ക് പ്രത്യേകം ഏര്‍പ്പാട് ചെയ്തിരുന്ന മുറിയില്‍ ഒരു ചാരുകസേരയില്‍ കിടക്കും. അപ്പേഴേക്കും ഞങ്ങളില്‍ ചിലര്‍ അടുത്തുകൂടുകയായി.

വിശ്വരൂപത്തിന് വന്ന കവിതകളും ലേഖനങ്ങളും പരിശോധിക്കുക, അടിയന്തിരമായി ചിലത് എഴുതിക്കൊടുക്കുക, പ്രൂഫ് നോക്കുക ഇങ്ങിനെ പല ജോലിത്തിരക്കുകളുടെയും ഇടയില്‍ വെടിപറയാന്‍ ചെല്ലുന്ന ഞങ്ങളെ അദ്ദേഹം പതിവായി സീകരിക്കുക വല്ല നേരം പോക്കും പറഞ്ഞ് ചിരിച്ചുകൊണ്ടായിരിക്കും.

നടന്നതും നടക്കാന്‍ പോകുന്നതുമായ പല സംഭവങ്ങളെക്കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കും. നേരം പോകുന്നതറിയില്ല കമ്പോസിറ്റര്‍മാരും ഫോര്‍മാനും വരുമ്പോള്‍ വേഗം ഇടക്കിടെ കടന്നുവന്ന് മേറ്ററിനു തിടുക്കികൊണ്ടിരിക്കും. കുറെയെല്ലാം സംഭാഷണത്തിനിടക്കു തന്നെ ശരിപ്പെടുത്തിക്കൊടുക്കും. ബാക്കിക്ക് പിന്നെ വരാന്‍ പറയും. ശപിച്ചുകൊണ്ട് അവര്‍ കടന്നു പോകും.

ഇങ്ങിനെ ബാക്കിയാകുന്ന പണി രാത്രിയാണ് അദ്ദേഹം ചെയ്തുതീര്‍ത്തിരുന്നത്. ഉറക്കം കഷ്ടിയാണ്. രാത്രി ആസ്പിരിന്‍ ഗുളികകള്‍ വിഴുങ്ങി ചായകുടിച്ച് നേരം വെളിച്ചമാകുന്നതുവരെ ചിലപ്പോള്‍ ഇരുന്നെഴുതാറുണ്ട്. പണിയൊന്നുമില്ലെങ്കിലും ഉറക്കുണ്ടാകില്ല.

പിന്നെ, ഉറക്കമൊഴിച്ചു പണിയെടുത്തു എന്ന് പറകയല്ലെ ആണത്തം എന്നദ്ദേഹം പറയാറുണ്ട്.സുഹൃദ് സംഭാഷണവേളകളില്‍ ചില്ലറ വിവാദങ്ങളില്‍ ഏര്‍പ്പെടുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നു.

കുഞ്ചന്‍ നമ്പ്യാര്‍ക്ക് സമശീര്‍ഷനായ ഒരു സാഹിത്യകാരനെ വിശ്വസാഹിത്യത്തില്‍ അങ്ങോളമിങ്ങോളം തിരഞ്ഞാലും കാണുക വിഷമമായിരിക്കുമെന്ന അദ്ദേഹത്തിന്‍റെ അഭിപ്രായത്തോട് കുട്ടികൃഷ്ണമാരാരെ പോലുള്ളവര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :