ജ്‌ഷ്വാന്‍-മാരി ഗുസ്‌താവ് ലെ ക്ലസിയോ അഥവാ ജെ.എം.ജി. ലെ ക്ലസിയോ മലയാളിക്ക് അധികം പരിചയമില്ലാത്ത ഫ്രഞ്ച് എഴുത്തുകാരനാണ്. 2008ലെ നൊബേല്‍ പുരസ്‌കാരം അപ്രതീക്ഷിതമായാണ് ഫ്രഞ്ച് സഞ്ചാരസാഹിത്യകാരനെ തേടി എത്തുന്നത്.
കാവ്യാത്മകമായ സാഹസികതയും വൈകാരികമായ ഉത്മാദത്വവും സംസ്‌കാരങ്ങള്‍ക്ക് അതീതമായ മനുഷ്യത്വത്തിന്‍റെ അന്വേഷണവുമാണ് ലെ ക്ലസിയോയുടെ പ്രത്യേകതയെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് സ്വീഡിഷ് അക്കാദമി വിലയിരുത്തി.
ലോകത്തിലെ മഹത്തായ ഭാഷയായ ഫ്രഞ്ചിലെ ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മികച്ച എഴുത്തുകാരനാണെന്ന് അദ്ദേഹത്തെ വിദേശമാധ്യമങ്ങള്‍ വാഴ്‌ത്തുന്നു. തെക്കന്‍ ഫ്രഞ്ച് നഗരമായ നൈസില്‍ 1940 ഏപ്രില്‍ 13നാണ് അദ്ദേഹം ജനിച്ചത്. മൂകയും ബധിരയുമായുമായിരുന്നു ലെ ക്ലസിയോയുടെ അമ്മ. അച്ഛന്‍ ബ്രട്ടീഷുകാരനായ ഡോക്ടറും.
അച്ഛന്‍ ബ്രിട്ടീഷ് പട്ടാളത്തിലെ ഡോക്ടര്‍ ആയതിനാല്‍ കുറേക്കാലും കുടുംബസമേതം ആഫ്രിക്കയില്‍ ആയിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ കുടുംബം ഛിന്നഭിന്നമായി. നൈസിലുള്ള കുടുംബത്തിലെത്താന്‍ ലെ ക്ലസിയോയുടെ പിതാവിനായില്ല. നാട്ടില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം ലെ ക്ലസിയോ അധ്യാപക ജോലി തേടി അമേരിക്കയിലെത്തി.
യാത്രകളെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്ന ലെ ക്ലസിയോ ചെറു പ്രായം മുതലേ എഴുതാന്‍ തുടങ്ങി. ഇരുപത്തി മൂന്നാം വയസില്‍ ആദ്യ നോവലായ ‘ദ ഡിപ്പോസിഷന്‍’ എഴുതി ജന്മനാട്ടില്‍ പ്രസിദ്ധനായിരുന്നു. 1963 ല്‍ പ്രസിദ്ധമായ പ്രി റിനൗഡോട്ട് പുരസ്‌കാരം ലഭിക്കുന്നത് ഈ കൃതിയുടെ മൂല്യം കണക്കിലെടുത്തായിരുന്നു.
WEBDUNIA|
അച്ഛനെ കാണാന്‍ 1948ല്‍ ആഫ്രിക്കയിലേക്ക് നടത്തിയ യാത്ര ലെ ക്ലസിയോയടെ ജീവിതത്തെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ജീവചരിത്രത്തോട് തൊട്ട് നില്‍ക്കുന്ന രചനയായ ‘ഒനിറ്റ്‌സ്‌ച’, ‘ദ ആഫ്രിക്കന്‍’ തുടങ്ങിയ നോവലുകള്‍ക്ക് ഈ യാത്ര പ്രചോദനമായിട്ടുണ്ട്.