ലണ്ടനില്‍ സ്റ്റോക്ക് ന്യൂയിങ്റ്റണ്‍ പട്ടണത്തിലെ കശാപ്പുകാരനായ ജയിംസ് ഫോയുടെ മകനാണ് ഡാനിയല്‍ ഫോ. പിന്നീടാണ് അദ്ദേഹം കുലീനാധിപത്യം തോന്നിപ്പിക്കുന്ന ഡീ എന്നത് തൂലികാനാമമായി സ്വീകരിച്ചത്. ഈ നോവല്‍ രചിക്കുന്നതിന് മുമ്പ് അദ്ദേഹം അറിയപ്പെടുന്ന ലഘുലേഘകനും പത്രപ്രവര്‍ത്തകനുമായിരുന്നു.
1703ല്‍ ജൂലൈ 31 ന് രാഷ്ട്രീയമായ ലേഖനങ്ങള്‍ എഴുതിയതിന്‍റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ന്യൂഗേറ്റ് ജയിലിലേയ്ക്ക് അയച്ചു. 1708 മുതല്‍ അദ്ദേഹം സ്വതന്ത്രനായി എഴുതിത്തുടങ്ങി.
അലക്സാണ്ടര്‍ സെല്‍ക്രിക്കിന് സംഭവിച്ച കപ്പല്‍ ദുരന്തത്തെ ആധാരമാക്കിയാണ് റോബിന്‍സണ്‍ ക്രൂസേ രചിച്ചതെന്നും പറയുന്നു.