റോബിന്‍സണ്‍ ക്രൂസോയുടെ പിറന്നാള്‍

WEBDUNIA|
1719 ഏപ്രില്‍ 25നാണ് റോബിന്‍സണ്‍ ക്രൂസോ പ്രസിദ്ധീകരിച്ചത്. ഇംഗ്ളീഷ് സാഹിത്യത്തിലെ ആദ്യത്തെ നോവല്‍ എന്നു വിശേഷിപ്പിക്കാവുന്ന ഈ കൃതിയുടെ കര്‍ത്താവ് ഡാനിയല്‍ ഡീഫോയാണ്.

അമേരിക്കയിലെ ഒറോണോക്ക് നദീമുഖത്തിനടുത്തുള്ള ഏകാന്തദ്വീപില്‍ 28 വര്‍ഷം കഴിച്ചു കൂട്ടിയ നാവികനായ റോബിന്‍സണ്‍ ക്രൂസോയുടെ സാഹസികമായ കഥ വര്‍ണ്ണിക്കുകയാണ് ഈ നോവലില്‍.

കടല്‍ക്ഷോഭത്തില്‍ കപ്പല്‍ തകര്‍ന്ന് സഹയാത്രികര്‍ എല്ലാവരും മരിക്കുകയും ഏകനായി ദ്വീപില്‍ അകപ്പെടുകയും ചെയ്ത റോബിന്‍സണ്‍ ക്രൂസോയെ കടല്‍ക്കൊള്ളക്കാര്‍ രക്ഷിക്കുന്നതുമാണ് ഇതിലെ ഇതിവൃത്തം.

1719 ല്‍ ഈ കൃതിക്ക് നാലു രചനകള്‍ കൂടിയുണ്ടായി. യൂറോപ്യന്‍ സംസ്കാരത്തിന്‍റെ സാഹിത്യബോധ ഭാഗമായി ഈ കൃതി മാറി. ഇംഗ്ളീഷില്‍ എഴുതിയിട്ടുള്ള ഗ്രന്ഥങ്ങളില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ളത് ഈ കൃതിക്കാണ്. കെട്ടുകഥയെ .യാഥാര്‍ത്ഥ്യത്തിന്‍റെ രൂപം നല്‍കി അവതരിപ്പിച്ചതാണ് ഈ കൃതിയുടെ വിജയത്തിന് കാരണം.

ബൈബിള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വായിച്ചിട്ടുള്ളത് ഈ കൃതിക്കാണെന്ന് ഗിന്നസ് ബുക്കും സാക്ഷ്യപ്പെടുത്തുന്നു. 700 ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇതിനെ കേന്ദ്രമാക്കി മറ്റു പല രചനകളും ഉണ്ടായിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :