ഒരു തെരുവിന്റെ കഥയ്ക്ക് 1962 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരവും 1973 ല്‍ ഒരു ദേശത്തിന്റെ കഥയ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 1981 ല്‍ ഒരു ദേശത്തിന്റെ കഥയ്ക്ക് 'ജ്ഞാനപീഠം' ലഭിച്ചു.
കമ്യൂണിസ്റ്റ് പിന്തുണയോടെ സ്വതന്ത്രനായി 1957ലും 1962ലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. 1962 ലെ തെരഞ്ഞെടുപ്പില്‍ ജയിച്ചു. 1982 ഓഗസ്റ്റ് ആറിനായിരുന്നു എസ് കെ മലയാളത്തെ വിട്ടുപോയത്.
എസ് കെ പൊറ്റെക്കാട്ടിന്റെ കൃതികള്‍
നോവല്‍ ഒരു ദേശത്തിന്റെ കഥ, വിഷകന്യക, ഒരു തെരുവിന്റെ കഥ, മൂടുപടം, നാടന്‍പ്രേമം ,പ്രേമശിക്ഷ, കറാമ്പൂ, കുരുമുളക്