ദേശങ്ങളുടെ കഥ പറഞ്ഞ എസ് കെ

എസ് കെ വിടവാങ്ങിയിട്ട്‌ 26 വര്‍ഷം

എസ് കെ
PROPRO
ലോകത്തെ കേരളത്തിന്‌ പരിചയപ്പെടുത്തിയ സാധാരണക്കാരനില്‍ സാധാരണക്കാരനായ എസ്‌ കെ പൊറ്റക്കാടെന്ന ശങ്കരന്‍ കുട്ടി മലയാളത്തില്‍ നിന്ന്‌ വിടവാങ്ങിയിട്ട്‌ 26 വര്‍ഷം തികയുന്നു.

കഥാകാരന്‍, നോവലിസ്റ്റ്‌ എന്നീ നിലയില്‍ മത്രമല്ല മലയാളത്തിലെ സഞ്ചാര സാഹിത്യകാരന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കൂടി പൊറ്റെക്കാട്‌ ചിരസ്‌മരണീയനാണ്‌. സരസമായ ഭാഷയില്‍ തീര്‍ത്തും കേരളീയമായ ശൈലിയില്‍ മലയാളിയെ സഞ്ചാരസാഹിത്യം പരിചയപ്പെടുത്തിയ എസ്‌ കെയുടെ രചനകള്‍ ഉത്തരാധുനിക വേരോടിയ മലയാളസാഹിത്യത്തില്‍ വേറിട്ടു നില്‍ക്കുന്നു.

നിഷ്‌കളങ്കനും സരസനുമായ ഒരു മലയാളി ലോകത്തെ പരിചയപ്പെട്ട ആദ്യ കുറിപ്പുകളായിരുന്നു എസ്‌ കെയുടെ സഞ്ചാര സാഹിത്യ കുറിപ്പുകള്‍.

1913 മാര്‍ച്ച്‌ 14ന്‌ കോഴിക്കോട്ടാണ്‌ ശങ്കരന്‍കുട്ടി ജനിച്ചത്‌. കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ എസ് കെയുടെ വിദ്യാഭ്യസം ഇന്റര്‍മീഡിയറ്റോടെ അവസാനിച്ചു. തൊഴിലന്വേഷിച്ച്‌ മുംബൈയിലേക്ക്‌ പോയതാണ്‌ എസ്‌.കെ.യുടെ ജീ‍വിതം മാറ്റി മറിച്ചത്.

സഞ്ചാരത്തില്‍ ഭ്രമം കയറിയ എസ്‌.കെ. 1949 ല്‍ ആദ്യമായി ലോകം ചുറ്റിക്കാണാന്‍ കപ്പല്‍ കയറി. യൂറോപ്പ്‌, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂര്‍വേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളിലും എസ് കെ ചുറ്റിക്കറങ്ങി.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :