ചങ്ങമ്പുഴപ്രശ്നംഇയ്യിടെ പുറത്തുവന്ന ഒരു പുസ്തകത്തില്‍ സഞ്ജയനെ പേരെടുത്തു പറയാതെ, അസൂയകൊണ്ടാണദ്ദേഹം ചങ്ങമ്പുഴക്കവിതയെ പരിഹസിച്ചതെന്നു സൂചിപ്പിച്ചുകണ്ടു. കഥയറിയാതെകണ്ടുള്ള ആട്ടമാണിത്.
കവിതാരംഗത്ത് ചങ്ങമ്പുഴയുമായോ മറ്റേതെങ്കിലും കവിയുമായോ മത്സരത്തിലേര്‍പ്പെട്ട ഒരു കവിയായിരുന്നില്ല സഞ്ജയന്‍. സാധാരണകവിത അദ്ദേഹത്തിന്‍റെ ആദ്യകാല വിനോദം മാത്രമായിരുന്നു. പില്‍ക്കാലത്ത് തനിക്കുമാത്രം രചിക്കാന്‍ കഴിയുന്ന നര്‍മ്മ കവിതകളുടെ മാധ്യമം മാത്രമായിരുന്നു അദ്ദേഹത്തിനു പദ്യകല. പ്രശസ്തിയെ സംബന്ധിച്ചാണെങ്കില്‍ ജീവിതകാലത്തുതന്നെ അദ്ദേഹത്തിന്‍റെ കൊടുമുടിയിലെത്തിയിരുന്നു താനും. സഞ്ജയന്‍ അകാലമൃത്യുവടഞ്ഞപ്പോള്‍ സാക്ഷാല്‍ ചങ്ങമ്പുഴതന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ അദ്ദേഹത്തിനര്‍പ്പിച്ച അശ്രുപൂജ ഈ സത്യം വെളിപ്പെടുത്തുന്നു:ഒരു നെടുവീര്‍പ്പിടാതെ കണ്ണി-ലൊരു തുള്ളിക്കണ്ണീര്വരാതെഅകലെ സ്വതന്ത്രനായ് പൊച്ചിട്ടിരി-ച്ചവിടുന്നു നിന്നു മഹാത്മന്‍!എരിയും മനസ്സിലമൃതം പെയ്തുപരിചിതവോജ്ജ്വലഹാസംഅവിടുന്നൊരക്ഷരം മിണ്ടുമ്പോഴേ-യ്ക്കഖിലരും പൊട്ടിച്ചിരിച്ചുദുരിതങ്ങളെല്ലാം മറന്ന് ഹര്ഷഭരിതരായ മുന്നില്‍ നിരന്നു.....-----------------------------
മലയാളത്തിന്‍റെ ഫലിതം ചാര്ത്തുംമണിമാലകള്ക്കു നടുവില്മരതകപ്പച്ചപ്പതക്കം തൂക്കിമഹനീയ സഞ്ജയനാമം!വിമദ്യുതിവീശിമേന്മേലതുവിലസിച്ചീടട്ടെ കല്പകാലം