പ്രമുഖ ഹാസ സാഹിത്യകാരനും ക്രാന്തദര്‍ശിയുമായിരുന്ന സഞയന്റെ 105 മത് ജന്മദിനമാന് 2008 ജൂണ്‍ 13 ന്.കേരളത്തിന്റെ അന്നത്തെ സാമൂഹിക ജീവിതം അദ്ദേഹത്തിന്റെ തൂലികയ്ക്ക് വിഷയമായി.
സഞ്ജയന്റെ ഫലിതനാരാചരങ്ങളേല്ക്കാത്ത പ്രശ്നങ്ങള്‍ അന്നു കേരളീയ ജിവിതത്തിലുണ്ടായിരുന്നുവോ എന്നു സംശയമാണ്.
സാഹിത്യപരം, സാമുദായികം, രാഷ്ട്രീയം, സാംസ്കാരികം എന്നുവേണ്ട പൊതുജീവിതത്തോടു ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അദ്ദേഹത്തിന്റെ പരിഹാസ തീവ്രമായ വിമര്‍ശനത്തിനും അപഗ്രഥനത്തിനും പാത്രീഭവിച്ചിട്ടുണ്ട്.
ഏറെക്കുറെ ഹാസ്യത്തിന്റെ എല്ലാ വിഭാഗത്തിലും സഞ്ജയന് കൈവെച്ചു വിജയം വരിച്ചതായിക്കാണാം. ആക്ഷേപഹാസ്യത്തിനും മുനിസിപ്പാലിറ്റിയെയും അതിന്റെ ഭരണാധികാരികളെയും പറ്റി അദ്ദേഹം എഴുതിയ എത്രയോ ലേഖനങ്ങള്‍ ഉത്തമ നിദര്‍ശനങ്ങളാണ്.