ശബരിമല നടവരവ് 147 കോടി രൂപ

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 19 ജനുവരി 2022 (17:29 IST)
മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയായി. നട നാളെ അടയ്ക്കും. ഇന്നുരാത്രിവരെയാണ് ഭക്തര്‍ക്കുള്ള തീര്‍ത്ഥാടനം. ഇന്നുരാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നതോടെ ഈ വര്‍ഷത്തെ തീര്‍ത്ഥാടനം പൂര്‍ത്തിയാകും. കഴിഞ്ഞ രണ്ടുദിവസമായി ശബരിമലയില്‍ നല്ല തിരക്കാണ്. ഇതുവരെ ശബരിമലയിലെ നടവരവ് 147 കോടി രൂപയാണ്. നാളെയാണ് പന്തളം രാജ പ്രതിനിധി ദര്‍ശനം നടത്തിയ ശേഷം തിരുവാഭരണങ്ങളുമായി പന്തളത്തേക്ക് മടങ്ങുന്നത്. കാനന പാതയിലൂടെയാണ് മടക്കയാത്ര. അതേസമയം കുംഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 12ന് നടതുറക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :