സംസ്ഥാനത്തെ നിരത്തുകളില്‍ അനധികൃതമായി ബാനറുകളും കൊടികളും സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 14 ജനുവരി 2023 (12:53 IST)
സംസ്ഥാനത്തെ നിരത്തുകളില്‍ അനധികൃതമായി ബാനറുകളും കൊടികളും സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ഹൈക്കോടതി. ഉത്തരവ് നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാര്‍ക്കും എസ്എച്ച്ഒമാര്‍ക്കുമെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും താക്കീത് നല്‍കി.

നിരത്തുകളില്‍ അനധികൃതമായി ബാനറുകളും കൊടികളും സ്ഥാപിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഇതിന് മുമ്പും അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :