അനുബന്ധ വാര്‍ത്തകള്‍
- Lok Sabha Election 2024: വടകരയില്‍ മുരളീധരനെ വീഴ്ത്തുക എളുപ്പമോ? കെ.കെ.ശൈലജയുടെ സാധ്യതകള്‍
- Lok Sabha Election 2024: പാലക്കാട് വിജയസാധ്യത കുറവെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍; ലോക്സഭയിലേക്ക് കണ്ണുംനട്ട് വിജയരാഘവന്
- തൃശൂരിൽ സുരേഷ് ഗോപി,തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, കേരളത്തിലെ ബിജെപി സ്ഥാനാർഥികൾ ഇവർ
- Rahul Gandhi: വയനാടിൽ മത്സരിക്കുമോ? തീരുമാനമെല്ലാം ഇനി രാഹുൽ ഗാന്ധിയുടെ കോർട്ടിൽ
- Ramya Haridas: 'രമ്യ ജയിക്കുമോ എന്ന് സംശയമാണ്' സ്ഥാനാര്‍ഥിയെ മാറ്റണമെന്ന നിലപാടില്‍ ആലത്തൂരിലെ കോണ്‍ഗ്രസ്; തിരിച്ചടിയായത് രാധാകൃഷ്ണന്റെ വരവ്
സുനില്‍ കുമാര്‍ ലോക്സഭയില്‍ ഉണ്ടാകും, ഇനി ഭൂരിപക്ഷം അറിഞ്ഞാല്‍ മതി: ജയരാജ് വാര്യര്‍
സിറ്റിങ് എംപി ടി.എന്‍.പ്രതാപന് ആണ് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും
Jayaraj Warrier and VS Sunil Kumar
തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.സുനില്‍ കുമാര്‍ ഉറപ്പായും ജയിക്കുമെന്ന് സിനിമാ താരം ജയരാജ് വാര്യര്‍. തൃശൂര്‍ സ്വദേശിയായ ജയരാജ് ഇടതുപക്ഷ സഹയാത്രികനും വി.എസ്.സുനില്‍ കുമാറിന്റെ സുഹൃത്തുമാണ്. വിഭാഗീയതയുടെ പ്രളയത്തിനെതിരെ പൊരുതാന്‍ ഇടതുപക്ഷത്തിനു മാത്രമേ സാധിക്കൂ എന്ന് ജയരാജ് പറഞ്ഞു.
' സുനില്‍ കുമാര്‍ എല്ലാവര്ക്കും ഇഷ്ടപ്പെട്ട ആളാണ്. എല്ലാവരുടെയും മനസ്സില്‍ ഉള്ള ആളാണ്. 'ഇപ്പോ ഞാന്‍ അങ്ങോട്ട് വരാം' എന്ന് സുനില്‍ കുമാര്‍ പറഞ്ഞാല്‍ അത് പറഞ്ഞ് തീരുമ്പോഴേക്കും അദ്ദേഹം സ്പോട്ടില്‍ എത്തിയിരിക്കും. പ്രളയ കാലത്ത് നമ്മള് അത് കണ്ടതാണ്. കേരളം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നം, പല വീടുകളിലേക്കും വിഭാഗീയതയുടെ പ്രളയം എത്തിക്കഴിഞ്ഞു. മനുഷ്യനെ പല തട്ടില്‍ കാണുന്ന തരത്തിലുള്ള, മനുഷ്യരാല്‍ തന്നെ ഉണ്ടാക്കപ്പെടുന്ന ഒരുതരം വിള്ളലുകള്‍ ഇവിടെ കണ്ടു തുടങ്ങിയിട്ടുണ്ട്...! അതിനെതിരെ പ്രതികരിക്കാന്‍ ഇവിടെ ഇടതുപക്ഷത്തിനു മാത്രമേ സാധിക്കൂ. ഇടതുപക്ഷത്തിനു മാത്രമേ മനുഷ്യരെ കൂടെ നിര്‍ത്താന്‍ കഴിയൂ. മതേതരത്വത്തിന്റെ പ്രതീകമാണ് ഇടതുപക്ഷം. സുനില്‍ കുമാറിന്റെ വിജയം സുനിശ്ചിതമാണ്. ഭൂരിപക്ഷം എത്രയാണെന്ന് മാത്രമേ ഇനി അറിയേണ്ടൂ,' ജയരാജ് വാര്യര്‍ പറഞ്ഞു.
സിറ്റിങ് എംപി ടി.എന്‍.പ്രതാപന് ആണ് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. കഴിഞ്ഞ തവണ തോറ്റ സുരേഷ് ഗോപി തന്നെയാണ് ഇത്തവണയും ബിജെപിക്കായി മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരില്‍ സുരേഷ് ഗോപി തോറ്റിരുന്നു.