ന്യൂഡല്‍ഹി|
Last Modified വ്യാഴം, 23 മെയ് 2019 (10:27 IST)
രാജ്യത്ത് വീണ്ടും മോദി തരംഗം. 325 സീറ്റുകളില്‍ എന്‍ ഡി എയുടെ മുന്നേറ്റമാണ് നടക്കുന്നത്. വെറും 108 സീറ്റുകളില്‍ മാത്രമാണ്
യു പി എ ലീഡ് നിലനിര്‍ത്തുന്നത്. യു പിയില്‍ എസ് പി - ബി എസ് പി സഖ്യത്തിന് 20 സീറ്റുകളില്‍ മാത്രമാണ് മുന്നേറ്റം നടത്താന്‍ കഴിയുന്നത്.
ആന്ധ്രയില്‍ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസ് ആധിപത്യം നേടി. തമിഴ്നാട്ടില്‍ ഡി എം കെ ആധിപത്യമാണുള്ളത്. തമിഴ്നാട്ടില്‍ ബി ജെ പിക്ക് ചലനമുണ്ടാക്കാനായില്ല.
രാഹുല്‍ഗാന്ധി അദ്ദേഹം മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും മുന്നില്‍ നില്‍ക്കുന്നു. കേരളത്തില്‍ യു ഡി എഫ് തരംഗമാണുള്ളത്. 19 സീറ്റുകളിലും യു ഡി എഫ് മുന്നേറ്റമാണുള്ളത്. ആലപ്പുഴയില്‍ മാത്രമാണ് എല്‍ ഡി എഫ് നേരിയ മുന്നേറ്റം നടത്തുന്നത്.