അനുബന്ധ വാര്‍ത്തകള്‍
- വയനാട്ടിൽ രാഹുൽ ഗാന്ധി; സിപിഎമ്മിനും ബിജെപിക്കും ഒരേ വാദമെന്ന് വിടി ബൽറാം
- ഇടത്തോട്ടു ചായ്വുളള ആറ്റിങ്ങൽ ഇത്തവണ എങ്ങനെ ചിന്തിക്കും?
- 'എനിക്കുറപ്പുണ്ട് ജപ്പാനിൽ മഴ പെയ്യിക്കുന്നത് ഇവിടുത്തെ മഴമേഘങ്ങൾ തന്നെ' തെരഞ്ഞെടുപ്പ് വേദിയിലും പറഞ്ഞത് ആവർത്തിച്ച് പിവി അന്‍വർ
- ആരാധനാലയങ്ങളിൽ പ്രചരണം വേണ്ട, പെരുമാറ്റ ചട്ടലംഘനം നടത്തിയാൽ സ്ഥാനാർത്ഥികൾക്കും, അധികൃതർക്കുമെതിരെ നടപടി
- 'ഒരു പെൺകുട്ടിയെ കൂടി നിശബ്ദയാക്കേണ്ടതുണ്ട്, അതുകൊണ്ട് പ്രചരണം നിർത്തിവച്ച് ശ്രീമതി ടീച്ചർ അടിയന്തരമായി ചെർപ്പുളശേരിയിൽ എത്തേണ്ടതാണ്'; പീഡനാരോപണത്തിൽ വിടി ബൽറാം
'ആലത്തൂരിൽ സ്ക്രാച്ച് ആന്റ് വിൻ, മുകളിലുള്ളത് സ്ക്രാച്ച് ചെയ്താൽ യഥാർത്ഥ വിജയിയെ കണ്ടെത്താം '; ട്രോളുമായി വീണ്ടും ബൽറാം
ആലത്തൂരിൽ സ്ഥാനാർഥികളുടെ യോഗ്യതയെച്ചൊല്ലിയുള്ള ഫേസ്ബുക്ക് പോരാട്ടം ശക്തമാകുന്നതിനിടയിലാണ് ബൽറാമിന്റെ ട്രോൾ.
ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ പോസ്റ്ററുകൾക്ക് മുകളിൽ സിപിഎം പതിച്ച പോസ്റ്ററുകൾ ഒട്ടിച്ചതിനെ ട്രോളി വിടി ബൽറാം എംഎൽഎ. ആലത്തൂരിൽ സ്ക്രാച്ച് ആൻഡ് വിൻ മത്സരമാണെന്നും മുകളിലുള്ളത് സ്ക്രാച്ച് ചെയ്താൽ വിജയിയെ കണ്ടെത്തണമെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
ആലത്തൂരിൽ സ്ഥാനാർഥികളുടെ യോഗ്യതയെച്ചൊല്ലിയുള്ള ഫേസ്ബുക്ക് പോരാട്ടം ശക്തമാകുന്നതിനിടയിലാണ് ബൽറാമിന്റെ ട്രോൾ. എൽഡിഎഫ് സ്ഥാനാർഥി പികെ ബിജുവിന്റെ വിദ്യാഭ്യാസ യോഗ്യതയും യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസ് പാട്ടു പാടി വോട്ടുപിടിക്കുന്നതും സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് രമ്യയുടെ പോസ്റ്റിനു മുകളിൽ അരിവാൾ ഒട്ടിച്ചു വച്ച ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചത്.