‘എനിക്ക് സീറ്റ് തന്നില്ല, ഡിപ്രഷനിലേക്ക് പോയ എന്നെ രക്ഷിച്ചത് പാട്ടുകൾ’ - കെ വി തോമസ്

പാമ്പുകൾക്ക് മാളമുണ്ട് എന്ന പാട്ടാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

Last Modified ചൊവ്വ, 2 ഏപ്രില്‍ 2019 (10:34 IST)
ലോക്സഭാ സീറ്റ് നിഷേധിച്ച ഷോക്കിൽ ഡിപ്രഷനിലേക്ക് പോകുമായിരുന്ന തന്നെ രക്ഷിച്ചത് പാട്ടുകളാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ കെവി തോമസ്. തൃപ്പൂണിത്തറയിൽ അഗസ്റ്റ്യൻ ജോസഫ് മെമ്മോറിയൽ അവാർഡ് സി‌ൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം തന്നെ രക്ഷപെടുത്തിയ സീക്രട്ട് വെളിപ്പെടുത്തിയത്. ഗായകൻ യേശുദാസും ചടങ്ങിൽ സംബന്ധിച്ചിരുന്നു.

'ഞാൻ ഡിപ്രഷനിലേക്ക് വീണുപോയേനെ. അസിസ്റ്റന്റിനോട് ഒരു പാട്ട് വയ്ക്കാൻ ആവശ്യപ്പെട്ടു. അതൊരു ക്രിസ്ത്യൻ ഭക്തി ഗാനമായിരുന്നു. കർത്താവായ യേശുനാഥാ.. വാവാ യേശുനാഥാ.. എന്ന പാട്ട്.. ഞാൻ കുട്ടിയായിരുന്നപ്പോൾ അമ്മ എനിക്ക് ഈ പാട്ടുപാടി തരുമായിരുന്നു.- കെവി തോമസ് കൂട്ടിച്ചേർത്തു.

ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും നാടക ഗാനങ്ങളുടെയും വലിയ ആരാധകനാണ് താനെന്നും അദ്ദേഹം പറഞ്ഞു. കെപിഎസി ഗാനങ്ങളുടെ വലിയ ശേഖരം തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാമ്പുകൾക്ക് മാളമുണ്ട് എന്ന പാട്ടാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :