ഹൈബി വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; പിണക്കം മറന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കെവി തോമസും

എറണാകുളത്ത് സീറ്റ് നിഷേധിച്ചതിന്റെ പരിഭവത്തിലായിരുന്ന കെവി തോമസ് ഇന്നലെയാണ് ഡൽഹിയിൽ നിന്ന് തിരികെ നാട്ടിലെത്തിയത്.

Last Modified വെള്ളി, 29 മാര്‍ച്ച് 2019 (11:54 IST)
ഹൈബി എന്റെ കുഞ്ഞനുജനാണ്. അലക്സാണ്ടർ പറമ്പിത്തറയുടെയും ഹെൻട്രി ഓസ്റ്റിന്റെയും പരമ്പരയിലെ കണ്ണി. ഹൈബിയെ വിജയിപ്പിക്കെണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എറണാകുളത്ത് തെരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ ഹൈബി ഈഡനെക്കുറിച്ച് കെവി തോമസ് പറഞ്ഞതിങ്ങനെ.പ്രവർത്തകർ നൽകിയ സ്വീകരണത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എറണാകുളത്ത് സീറ്റ് നിഷേധിച്ചതിന്റെ പരിഭവത്തിലായിരുന്ന കെവി തോമസ് ഇന്നലെയാണ് ഡൽഹിയിൽ നിന്ന് തിരികെ നാട്ടിലെത്തിയത്. പരിഭവമൊന്നുമില്ലെന്നും സീറ്റില്ലെന്ന കാര്യം ആദ്യമെ പറഞ്ഞാൽ മതിയായിരുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.എറണാകുളത്തെ കോൺഗ്രസ് പാരമ്പര്യത്തിന്റെ കണ്ണിയാണ്. ഹൈബി വിജയിക്കെണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :