ട്വിറ്ററിൽ പേരിൽ മാറ്റം വരുത്തി പ്രധാനമന്ത്രി;' ഇനി ചൗക്കിദാർ നരേന്ദ്ര മോദി'

ചൗക്കിദാർ‍ കളളനാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തെ മറികടക്കാനാണ് ബിജെപി ശ്രമം.

Last Modified ഞായര്‍, 17 മാര്‍ച്ച് 2019 (14:29 IST)
ചൗക്കിദാര്‍ നരേന്ദ്രമോദിയെന്ന് ട്വിറ്ററില്‍ പേര് മാറ്റി ഇന്ത്യന്‍ പ്രധാനമന്ത്രി. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ബിജെപി പ്രചരണത്തിന്റെ ഭാഗമായാണ് മോദിയുടെ പേര് മാറ്റൽ

മോദിയെ പിന്തുടര്‍ന്ന് അമിത്ഷായും പേരില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ചൗക്കിദാര്‍ അമിത്ഷാ എന്നാണ് മാറ്റം വരുത്തിയത്. പിയൂഷ് ഗോയല്‍, ജഗത് പ്രകാശ് നദ്ദ, ഹര്‍ഷ് വര്‍ധന്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും ചൗക്കിദാര്‍ എന്ന് പേരിന് മുമ്പില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

മെയിന്‍ ബി ചൗക്കിദാര്‍ ഹൂന്‍ എന്നീ തലക്കെട്ടില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചിരുന്നു. മോദിയാണ് പ്രചരണം ഉദ്ഘാടനം ചെയ്തത്. ചൗക്കിദാർ‍ കളളനാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തെ മറികടക്കാനാണ് ബിജെപി ശ്രമം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :