Last Modified ശനി, 6 ഏപ്രില്‍ 2019 (13:10 IST)
ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ സോളാർ കേസ് പ്രതി
സരിതാ എസ് നായർ സമർപ്പിച്ച പത്രികകൾ തള്ളി. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ മൂന്ന് വർഷത്തിലേറെ ശിക്ഷിച്ചിരുന്നു. ഇത് റദ്ദാക്കിയിട്ടില്ലെന്ന് കാണിച്ചാണ് പത്രിക തള്ളിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി.
എറണാകുളം വയനാട് മണ്ഡലങ്ങളിൽ മത്സരിക്കാനാണ് സരിത പത്രിക സമർപ്പിച്ചിരുന്നത്. എറണാകുളത്ത് മത്സരിക്കുന്നത് യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡന് എതിരെയാണെന്ന് സരിത പറഞ്ഞിരുന്നു.
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും തട്ടിപ്പുക്കാരി എന്ന് പറഞ്ഞ് പാർട്ടിക്കാർ തന്നെ ആക്ഷേപിക്കുകയാണ്. തന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി എഫ്ഐആർ ഇട്ട ആളുകൾ ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ആ നടപടിയെ ചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. അല്ലാതെ ജയിച്ച് എംപിയായി പാർലമെന്റിൽ പോയി ഇരിക്കാനല്ലെന്നും സരിതാ എസ് നായർ മാധ്യമങ്ങളോട് പറഞ്ഞു.