'കൊലയാളി ജയിക്കുന്ന സാഹചര്യമുണ്ടാകരുത്', യുഡിഎഫ് സ്ഥാനാർത്ഥി ആരായാലും പിന്തുണയ്ക്കുമെന്ന് ആർഎംപിഐ, വടകരയിൽ രമ മത്സരിക്കില്ല

സംസ്ഥാനത്ത് എമ്പാടും അക്രമരാഷ്ട്രീയത്തിനെതിരായി പ്രവര്‍ത്തിക്കുമെന്നും ബൂത്ത് തലത്തില്‍ നിന്ന് തുടങ്ങി ജയരാജനെതിരെ പ്രചരണം നടത്തുമെന്നും സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു.

Last Modified ഞായര്‍, 17 മാര്‍ച്ച് 2019 (17:33 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ പി ജയരാജനെതിരെ മത്സരിക്കില്ലെന്ന് വ്യക്തമാക്കി ആര്‍എംപിഐ. യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളോട് താത്പര്യമില്ല. പക്ഷേ സ്ഥാനാര്‍ഥി ആരായാലും വടകരയില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും ആര്‍എംപിഐ നേതൃത്വം അറിയിച്ചു.

പി ജയരാജന്റെ തോല്‍വി ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. ഒരു കൊലയാളി ജയിച്ചു പോകുന്ന സാഹചര്യമുണ്ടാവരുത്. അതിനു വേണ്ടിയാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നും കെപറഞ്ഞു. ജയരാജനെതിരെ വോട്ട് ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതുതന്നെയാണ് ജനാധിപത്യ വിശ്വാസികളായ എല്ലാ വോട്ടര്‍മാരും ചെയ്യേണ്ട കാര്യവും. അതിനാലാണ് യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്.

സംസ്ഥാനത്ത് എമ്പാടും അക്രമരാഷ്ട്രീയത്തിനെതിരായി പ്രവര്‍ത്തിക്കുമെന്നും ബൂത്ത് തലത്തില്‍ നിന്ന് തുടങ്ങി ജയരാജനെതിരെ പ്രചരണം നടത്തുമെന്നും സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു. യുഡിഎഫുമായി ഇതുവരെ ഒരു തരത്തിലുമുള്ള ചര്‍ച്ചയും നടന്നിട്ടില്ല. അവരുടെ സ്ഥാനാര്‍ഥി ആരായാലും വടകരയില്‍ പിന്തുണയ്ക്കും പക്ഷേ മറ്റ് മണ്ഡലങ്ങളില്‍ മതനിരപേക്ഷത ഉറപ്പാക്കുന്ന സ്ഥാനാര്‍ഥികളെയായിരിക്കും പിന്തുണയ്ക്കുകയെന്നും നേതൃത്വം വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :