‘വടകരയിലെ സ്ഥാനാർത്ഥിത്വത്തിൽനിന്നും പിൻ‌മാറിയില്ലെങ്കിൽ കൊന്നുകളയും‘ പി ജയരാജന് വധഭീഷണി

Last Modified ശനി, 16 മാര്‍ച്ച് 2019 (18:42 IST)
കൊയിലാണ്ടി: വടകരയിലെ സി പി ഐ എം സ്ഥാനാർത്ഥി പി ജയരാജനെതിരെ വധഭീഷണി. കൊയിലാണ്ടിയിൽ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെയാണ് ഫോണിലൂടെ ഭീഷണി ഉണ്ടായത്
സംഭവത്തിൽ കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മണ്ഡലത്തിലെ സ്ഥാനാർത്ഥ്വത്തിൽ നിന്നും പിൻ‌മാറിയില്ലെങ്കിൽ കൊലപ്പെടുത്തും എന്നായിരുൻ ഭീഷണി. ഇന്റെർനെറ്റ് കോൾ വഴിയാണ് ഭീഷണി ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. 72430537 എന്ന നമ്പറിൽനിന്നുമാണ് ഭീഷണി ഫോൺകോൾ വന്നത്. ഇതിനെ തുടർന്ന് എം എം ഷംസീർ എം എൽ എ വടകര
എസ് പിക്ക് പരാതി നൽകുകയായിരുന്നു.

രണ്ട് തവണ കൈവിട്ടുപോയ വടകര മണ്ഡലം തിരിച്ചുപിടിക്കുന്നതിനായാണ് കണ്ണുർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെ വടകരയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. പി ജയരാജന്റെ വ്യക്തിപ്രഭാവം മണ്ഡലത്തിൽ വിജയം അനായാസമാക്കും എന്നാണ് സി പി എമ്മിന്റെ കണക്കുകൂട്ടൽ.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :