സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനല്ല പാര്‍ട്ടി എന്നോട് മത്സരിക്കാന്‍ പറഞ്ഞത് - പി ജയരാജന്‍

വടകര| Last Modified ശനി, 16 മാര്‍ച്ച് 2019 (19:20 IST)
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെ സി പി എം പാര്‍ലമെന്‍റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയതുമുതല്‍ പലതരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനാണ് ജയരാജനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് എന്നാണ് അതിലൊരു പ്രചരണം.

പി ജയരാജന്‍ മത്സരിക്കുമ്പോള്‍ താല്‍ക്കാലിക സെക്രട്ടറിക്ക് പകരം കണ്ണൂരില്‍ സ്ഥിരം സെക്രട്ടറിയായി എം വി ജയരാജനെ കൊണ്ടുവന്നതാണ് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് വഴിവച്ചത്. എന്നാല്‍ ഭീതികൊണ്ടാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നതെന്നാണ് പി ജയരാജന്‍ ഇതേക്കുറിച്ച് പറയുന്നത്.

ഇത്തരം പ്രചരണം നടത്തുന്നവര്‍ ആകെ ബേജാറിലാണെന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നും ജയരാജന്‍ ആരോപിക്കുന്നു. അതുകൊണ്ടാണ് പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനൊക്കെ ആലോചിക്കുന്നത്. കുപ്രചരണങ്ങളൊന്നും അലോസരപ്പെടുത്തുന്നില്ലെന്നും താനിപ്പോഴും പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണെന്നും ജയരാജന്‍ വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :