രാഹുലിനായി പിടിവലി; തമിഴ്നാട്ടിൽ മത്സരിക്കണമെന്ന് തമിഴ്ഘടകം

ശിവഗംഗ മണ്ഡലത്തിൽ രാഹുൽ മത്സരിക്കണമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം.

Last Modified ഞായര്‍, 24 മാര്‍ച്ച് 2019 (15:38 IST)
എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കുമെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ തമിഴ്നാട്ടിൽ മത്സരിക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ് തമിഴ് ഘടകം. തമിഴ്നാട്ടിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം തമിഴ് ഘടകം പാർട്ടി ദേശീയ നേതൃത്വത്തിനു മുന്നിൽ വച്ചതായി തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ എസ് അഴഗിരി പറഞ്ഞു. രാഹുൽ സ്ഥാനാർത്ഥിയാകാൻ തമിഴ്നാട്ടിലെ പാർട്ടി പ്രവർത്തകരും നേതാക്കളും കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശിവഗംഗ മണ്ഡലത്തിൽ രാഹുൽ മത്സരിക്കണമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം. തമിഴ്നാട്ടിൽ ഡിഎംകെയുമായി സഖ്യത്തിലുളള കോൺഗ്രസ് ഒൻപത് സീറ്റുകളിലാണ് മത്സരിക്കുന്നത്. മണ്ഡലത്തിൽ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയാണ് ബിജെപി സ്ഥാനാർത്ഥി. കഴിഞ്ഞ തവണ കോൺഗ്രസ് മുതിർന്ന നേതാവ് പി ചിതംബരത്തിൽന്റെ മകൻ കാർത്തി ചിതംബരമാണ് ഇവിടെ നിന്നും മത്സരിച്ചത്.

ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കര്‍ണാടകയാണ്. പിന്നീട് തമിഴ്നാടും ആവശ്യപ്പെട്ടു. ഇന്നലെയാണ് കേരളത്തിലെ വയനാട് നിയോജക മണ്ഡലത്തിൽ നിന്നും രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയാകും എന്ന വാർത്തകൾ ഉയർന്നു വന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :