“കാറിന്‍റെ വിന്‍ഡ്‌ഷീല്‍ഡ് നിങ്ങള്‍ എങ്ങനെ തിരിച്ചുവയ്ക്കും?” - വോട്ടുചെയ്ത ശേഷം കൂളിംഗ് ഗ്ലാസ് ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത ഗായികയ്ക്ക് സംവിധായകന്‍റെ പരിഹാസം!

Chinmayi, Amudan, Election 2019, Polling Day, ചിന്‍‌മയി, അമുദന്‍, തെരഞ്ഞെടുപ്പ്, ചെന്നൈ, ഇലക്ഷന്‍
ചെന്നൈ| Last Modified വ്യാഴം, 18 ഏപ്രില്‍ 2019 (17:56 IST)
തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ചെന്നൈയില്‍ വലിയ ക്യൂവാണ് ഓരോ പോളിംഗ് സ്റ്റേഷനിലും കാണാനാകുന്നത്. താരങ്ങളായ രജനികാന്ത്, കമല്‍ഹാസന്‍, അജിത്, വിജയ്, സൂര്യ തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ടുചെയ്യാനെത്തി.

ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്‍‌മയി വോട്ട് ചെയ്ത ശേഷം പുറത്തുവന്ന് തന്‍റെ മഷിപുരണ്ട വിരലുയര്‍ത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഈ ഫോട്ടോ പിന്നീട് ട്വിറ്ററില്‍ പോസ്റ്റുചെയ്യുകയും ചെയ്തു. രാജ്യത്തെ ദൈവം രക്ഷിക്കുമെന്നൊരു അടിക്കുറിപ്പും ഫോട്ടോയ്ക്കൊപ്പം ഉണ്ടായിരുന്നു.

എന്നാല്‍ ഉടന്‍ തന്നെ ചിന്‍‌മയിയുടെ ഫോട്ടോയെ കളിയാക്കിക്കൊണ്ട് സംവിധായകന്‍ സി എസ് അമുദന്‍ രംഗത്തെത്തി. ചിന്‍‌മയി ധരിച്ചിരുന്ന, സാധാരണയിലും വലിയ കൂളിംഗ് ഗ്ലാസ് ആണ് അമുദന്‍റെ പരിഹാസത്തിന് കാരണം. “കാറിന്‍റെ വിന്‍ഡ്‌ഷീല്‍ഡ് നിങ്ങള്‍ എങ്ങനെ തിരിച്ചുവയ്ക്കും?” - എന്നാണ് ചിന്‍‌മയിയുടെ ട്വീറ്റിനുതാഴെ അമുദന്‍ കമന്‍റിട്ടത്.

ഉടന്‍ തന്നെ “നിങ്ങളുടെ സഹായത്തോടെ മാത്രം” എന്ന് ചിന്‍‌മയി മറുപടിക്കമന്‍റും നല്‍കി. തമിഴ് പടം, തമിഴ് പടം 2 എന്നീ കോമഡി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സി എസ് അമുദന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :