വൈരമുത്തുവിനെ കണ്ടാൽ കരണത്തൊന്ന് പൊട്ടിക്കും: ചിന്മയി

Last Modified ശനി, 13 ഏപ്രില്‍ 2019 (09:17 IST)
മീ ടൂ വെളിപ്പെടുത്തലുകൾ ശക്തമായ സമയത്താണ് വൈരമുത്തുവിനെതിരെ ഗുരുതര ലൈംഗികാരോപണവുമായി ഗായിക രംഗത്തെത്തിയത്. ഇപ്പോഴിതാ വൈരമുത്തുവിനെ നേരിട്ട് കാണാന്‍ അവസരം ലഭിച്ചാല്‍ കരണത്തടിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ചിന്‍മയി.

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിനിടെ മോശമായി പെരുമാറിയ യുവാവിന്റെ മുഖത്ത് നടി ഖുശ്ബു അടിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ചിന്‍മയി. വൈരമുത്തുവിനെ കാണാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും കരണത്തടിക്കും. തനിക്ക് ആ ഒരു നീതി മാത്രമേ തനിക്ക് ലഭിക്കുകയുള്ളൂ. ഇപ്പോള്‍ തനിക്കതിനുള്ള പ്രായവും കരുത്തും ആയെന്നും ചിന്‍മയി കൂട്ടിച്ചേര്‍ത്തു.

സ്വിറ്റ്‌സര്‍ലന്റിലെ ഒരു പരിപാടിക്കിടെ വൈരമുത്തുവിനെ ഒരു ഹോട്ടലില്‍ ചെന്ന് കാണണമെന്നാവശ്യവുമായി സംഘാടകരിലൊരാള്‍ സമീപിച്ചുവെന്നാണ് ഗായിക ആരോപിച്ചത്. താൻ അത് അവഗണിച്ചതോടെ തന്നോട് വൈരാഗ്യം സൂക്ഷിക്കുകയായിരുന്നു അദ്ദേഹമെന്നും ചിന്മയി പറഞ്ഞിരുന്നു. ഈ സംഭവത്തിനു മുമ്പും വൈരമുത്തു തന്നെ ജോലിസ്ഥലത്തു വെച്ച് അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഗായിക ആരോപിച്ചിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :