കെ സുരേന്ദ്രന് പിന്തുണ: പിസി ജോർജിന്റെ പാർട്ടിയിൽ പൊട്ടിത്തെറി - 60 പേർ സിപിഎമ്മിൽ ചേർന്നു

  pc george , janapaksham , cpm , lok sabha election 2019 , കെ സുരേന്ദ്രന്‍ , പിസി ജോർജ് , ലോക്‍സഭ , എൻഡിഎ
കോട്ടയം| Last Modified തിങ്കള്‍, 8 ഏപ്രില്‍ 2019 (12:48 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന് പിന്തുണ നല്‍കാനുള്ള തീരുമാനത്തില്‍ പിസി ജോർജിന്റെ ജനപക്ഷം പാർട്ടിയിൽ പൊട്ടിത്തെറി.

ജനപക്ഷം പാർട്ടിയിൽ നിന്ന് ജില്ലാ നേതാക്കളടക്കം 60 പേർ രാജിവച്ച് സി പി എമ്മില്‍ ചേര്‍ന്നു. ജനപക്ഷം പൂഞ്ഞാർ മണ്ഡലം പിഡി ജോൺ എന്ന കുഞ്ഞുമോൻ പവ്വത്തിലിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ പാർട്ടി വിട്ടത്.

ബിജെപി നേതാവിന് പിന്തുണ കൊടുക്കുന്ന നിലപാടില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ശക്തമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ജനപക്ഷം വിട്ട് സിപിഎമ്മിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം കെജെ തോമസാണ് ജനപക്ഷം വിട്ട് എത്തിയവരെ സ്വീകരിച്ചത്. പാർട്ടി നേതൃത്വം ബിജെപിയുമായും എൻഡിഎയുമായും അടുക്കുന്നതാണ് ജനപക്ഷം പാർട്ടിയിൽ എതിര്‍പ്പിന് കാരണമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :