'എറണാകുളം മുതൽ പാലാ വരെ ഓരോ വാർഡിലും മാണിസാറിന്റെ മൃതദേഹം പ്രദർശിപ്പിച്ച് വോട്ട് പിടിക്കാൻ ചാഴിക്കാടൻ ശ്രമിച്ചു';കോട്ടയത്ത് പ്രചാരണത്തിനിറങ്ങുമെന്ന് പി സി ജോർജ്

മാണി സാറിനോട് സ്നേഹമുള്ളവർ ഇത്തരം പ്രഹസനങ്ങൾക്ക് കൂട്ട് നിൽക്കില്ല. ഒരു സഹതാപ തരംഗവുമില്ലെന്നും ജോർജ് പറഞ്ഞു.

Last Updated: ശനി, 13 ഏപ്രില്‍ 2019 (16:11 IST)
കോട്ടയത്തെ എൻഡിഎ സ്ഥാനാർത്ഥി പി സി തോമസിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്ന് കേരള ജനപക്ഷം ചെയർമാൻ പി സി ജോർജ് എംഎൽഎ. കെ എം മാണിയുടെ മരണം വിറ്റ് വോട്ടാക്കാൻ നോക്കുന്ന കേരളാ കോൺഗ്രസുകാരോട് പുച്ഛമാണ്.

എറണാകുളം മുതൽ പാലാ വരെ ഓരോ വാർഡിലും മാണിസാറിന്റെ മൃതദേഹം പ്രദർശിപ്പിച്ച് വോട്ട് പിടിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥി ശ്രമിച്ചു. അത് ജനം കണ്ടതാണ്. മാണി സാറിനോട് സ്നേഹമുള്ളവർ ഇത്തരം പ്രഹസനങ്ങൾക്ക് കൂട്ട് നിൽക്കില്ല. ഒരു സഹതാപ തരംഗവുമില്ലെന്നും ജോർജ് പറഞ്ഞു.

എൻഡിഎ മുന്നണിയിൽ ചേർന്ന പി സി ജോർജ് പി സി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പ്രസംഗിക്കും. പത്തനംതിട്ടയിൽ വാർഡ് തലം മുതൽ തെരഞ്ഞെടുപ്പ് യോഗങ്ങൾ വരെ ജനപക്ഷം വിളിച്ചു ചേർത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :