‘സുരേന്ദ്രനും കുമ്മനവും ജയിച്ചുകയറും; സുരേഷ് ഗോപിയുടെ വിജയം 100 ശതമാനം ഉറപ്പ്’; പിസി ജോർജിന്റെ കേരള ജനപക്ഷം പാർട്ടി എൻഡിഎയിൽ

  pc george , NDA , modi , കേരള ജനപക്ഷം , എൻഡിഎ , നരേന്ദ്ര മോദി
പത്തനംതിട്ട| Last Modified ബുധന്‍, 10 ഏപ്രില്‍ 2019 (17:56 IST)
പൂഞ്ഞാർ എംഎൽഎ പിസി ജോർജിന്റെ പാർട്ടിയായ കേരള ജനപക്ഷം സെക്യുലർ പാർട്ടി ദേശീയ ജനാധിപത്യ മുന്നണിയിൽ (എൻഡിഎ) ചേർന്നു.

ബിജെപി നേതാക്കള്‍ക്കൊപ്പം പത്തനംതിട്ടയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ജോര്‍ജ് എന്‍ഡിഎയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, വി സത്യകുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍ഷിക മേഖലയ്ക്കായി ചെയ്ത സഹായങ്ങളും പദ്ധതികളും പരിഗണിച്ചാണ് എന്‍ഡിഎയുടെ ഭാഗമാകാന്‍ തീരുമാനിച്ചത്. യുഡിഎഫില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നു. എന്നാല്‍ നേതൃത്വം വഞ്ചനാപരമായ നിലപാടാണു സ്വീകരിച്ചതെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ ചുരുങ്ങിയത് 75000 വോട്ടിന് വിജയിക്കുമെന്ന് ജോര്‍ജ് അവകാശപ്പെട്ടു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും ജയിക്കും. തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയം 100 ശതമാനം ഉറപ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :