കോട്ടയം|
Last Modified വ്യാഴം, 11 ഏപ്രില്‍ 2019 (18:22 IST)
കേരള രാഷ്‌ട്രീയത്തിലെ അതികായന്‍ കെഎം മാണിക്കു വിട. പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന സംസ്‌കാര ശുശ്രൂഷയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
പ്രത്യേക വാഹനത്തില്‍ വിലാപയാത്രയായാണ് മൃതദേഹം പള്ളിയിലേക്ക് എത്തിച്ചത്. വൈകിട്ട് മൂന്നിനാണ് സംസ്കാരം നിശ്ചയിച്ചിരുന്നെങ്കിലും തങ്ങളുടെ നേതാവിനെ കാണാൻ ആയിരങ്ങൾ ഒഴുകിയെത്തിയതോടെ സമയം നീണ്ടു. 3.10 ഓടെയാണ് മൃതദേഹം പള്ളിയിലേക്ക് എടുത്തത്.
പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് കെഎം മാണിയുടെ സംസ്‌കാരം നടന്നത്. മാണിയെ യാത്രയാക്കാന്‍ പതിനായിരക്കണക്കിന് ആളുകളാണ് പാലായിലെ കരിങ്ങോഴക്കല്‍ വീട്ടിലെത്തിയത്. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനത്തിനൊപ്പവും ആയിരങ്ങള്‍ പള്ളിയിലേക്ക് കാല്‍നടയായി എത്തി.
പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.