വോട്ടർ പട്ടികയിൽ 25 വരെ പേരുചേർക്കാം!

1-1-2019ൽ 18 വയസ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാമെന്നും ടിക്കാറാം മീണ പറഞ്ഞു.

Last Modified വ്യാഴം, 21 മാര്‍ച്ച് 2019 (10:18 IST)
ഈ മാസം 25 വരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഓൺലൈൻ വഴിയും പേര് രജിസ്റ്റർ ചെയ്യാം.

പുതുതായി 4.5 ലക്ഷം പേർ അപേക്ഷിച്ചിട്ടുണ്ട്. 1-1-2019ൽ 18 വയസ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാമെന്നും പറഞ്ഞു. സംസ്ഥാനത്തെ വോട്ടര്‍മാരില്‍ യുവാക്കളില്‍ ഒന്നാം സ്ഥാനം മലപ്പുറത്തിനും രണ്ടാം സ്ഥാനം തൃശൂരിനുമാണ്.

ഇത്തവണ 119 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ വോട്ടവകാശം നേടിയിട്ടുണ്ട്. 18നും 19നും ഇടയിലുള്ള ആദ്യമായി വോട്ട് ചെയ്യുന്നവരുടെ എണ്ണം 2,61,000 ആണ്. 46 ശതമാനം വോട്ടര്‍മാര്‍ 35 വയസ്സിനും 50 വയസ്സിനും ഇടയിലുള്ളവരാണ്. 80 വയസ്സിനു മുകളിലുള്ള വോട്ടര്‍മാരുടെ എണ്ണം അഞ്ച് ശതമാനമാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :