പ്രചാരണത്തിന് യുവതീപ്രവേശം ഉപയോഗിക്കാം; അയ്യപ്പന്റെ പേരില്‍ വോട്ട് പിടിക്കരുതെന്ന് ടിക്കാറാം മീണ - എതിര്‍പ്പുമായി ബിജെപി

 teekaram meena , election commission , sabarimala , ലോക്‍സഭ , യുവതീപ്രവേശനം , ടിക്കാറാം മീണ
തിരുവനന്തപുരം| Last Modified ബുധന്‍, 13 മാര്‍ച്ച് 2019 (16:26 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ശബരിമല യുവതീപ്രവേശന വിഷയം മുഖ്യ പ്രചാരണ വിഷയമാകുമെന്ന് ഉറപ്പായി. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉന്നയിക്കുന്നതിനു തടസമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി.

ശബരിമലയിലെ ആചാരം, വിശ്വാസം എന്നിവ സംബന്ധിച്ചു ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്താന്‍ പാടില്ലെന്നും അദ്ദേഹം അറിയിച്ചു. ശബരിമല സ്ത്രീപ്രവേശന വിധി പ്രചാരണത്തില്‍ ഉപയോഗിച്ചാല്‍ പെരുമാറ്റച്ചട്ട ലംഘനമാകില്ല. എന്നാല്‍ അതിന്റെ അതൃപ്തി നിശ്ചയിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളാണെന്നും ടിക്കാറാം മീണ പറഞ്ഞു.

ശബരിമല വിഷയം ഏതെങ്കിലും തരത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍
പെരുമാറ്റച്ചട്ടലംഘനമായി കണക്കാക്കി കര്‍ശന നടപടി സ്വീകരിക്കും.


അതേസമയം, സര്‍വകക്ഷി യോഗത്തില്‍ മീണ നിലപാട് ആവര്‍ത്തിച്ചതോടെ ബിജെപി രോഷം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ അനുസരിക്കണമെന്ന് പറഞ്ഞ മീണയോട് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയും മുതിര്‍ന്ന നേതാവ് ജെ പത്മകുമാറും വാക്കേറ്റം നടത്തി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :