കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സര്‍ക്കാരുണ്ടാക്കാന്‍ സിപിഎമ്മിനെ ക്ഷണിക്കുമോ ? - ഉത്തരം പറഞ്ഞ് രാഹുൽ ഗാന്ധി

ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു രാഹുലിന്റെ തുറന്നു പറച്ചിൽ.

Last Modified വ്യാഴം, 14 മാര്‍ച്ച് 2019 (12:45 IST)
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് അനായാസ വിജയം നേടുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപിക്കു എതിരെയാണ് കോൺഗ്രസിന്റെ പ്രധാന പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു രാഹുലിന്റെ തുറന്നു പറച്ചിൽ.

അതേസമയം കേന്ദ്രത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ കൂട്ടുകക്ഷി ഭരണം വരികയാണെങ്കിൽ സിപിഎമ്മിനെ ക്ഷണിക്കുമോ എന്ന ചോദ്യത്തിനു മുഴുവൻ പ്രതിപക്ഷവും ബിജെപിക്കും മോദിക്കും എതിരെ ഒറ്റക്കെട്ടാണെന്നായിരുന്നു രാഹുലിന്റെ മറുപടി. ബംഗാളിൽ ഇടതുപക്ഷവുമായി ചേർന്നു പ്രവർത്തിക്കുന്ന ഞങ്ങൾ കേരളത്തിൽ അവരെ എതിർക്കുന്നു. ഇവ തമ്മിൽ ബന്ധമില്ല-രാഹുൽ ഗാന്ധി വിശദീകരിച്ചു.


സംസ്ഥാനത്തെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹൂല്‍ ഗാന്ധി കേരളത്തിലെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ ഷുഹൈബിന്റെയും പെരിയയിലെ കൃപേഷിന്റെയും, ശരത് ലാലിന്റെയും വീടുകളും
അദ്ദേഹം സന്ദര്‍ശിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :