Last Modified ബുധന്‍, 27 മാര്‍ച്ച് 2019 (11:51 IST)
ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപിയിൽ നിന്ന് ഒരു വോട്ട് പോലും യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന് ലഭിക്കില്ലെന്ന് എൻഡിഎ കണ്ണൂർ മണ്ഡലം സ്ഥാനാർത്ഥി സികെ പത്മനാഭൻ. സംസ്ഥാനം ഭരിക്കുന്നതിന്റെ ആനുകൂല്യങ്ങൾ നേടിയാണ് സിപിഎം സിപിഎം പ്രചരണത്തിൽ ഒന്നാമത് നിൽക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പിൽ ശബരിമല യുവതീപ്രവേശം ചർച്ച ചെയ്യുമെന്ന് യുഡിഎഫിന്റെയും എൻഡിഎയുടെയും സ്ഥാനാർത്ഥികൾ കണ്ണൂരിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ശബരിമല വിഷയത്തിൽ ഉറച്ച നിലപാടെടുത്ത സുധാകരന് ഒരു വോട്ട് പോലും സ്വന്തം പാളയത്തിൽ നിന്ന് വിട്ടുകൊടുക്കില്ലെന്ന് സി കെ പത്മനാഭൻ.