അഭ്യൂഹങ്ങൾക്ക് വിരാമം: മോദി ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിക്കില്ല, ബെംഗളൂരൂ സൗത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു

തേജസ്വി സൂര്യയെയാണ് ഈ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

Last Modified ചൊവ്വ, 26 മാര്‍ച്ച് 2019 (11:05 IST)
ലോക്സ്ഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണേന്ത്യയിലെ ഏതെങ്കിലും മണ്ഡലത്തിൽ നിന്നും മത്സരിക്കാനുള്ള സാധ്യത മങ്ങി. മോദി മത്സരിക്കുമെന്ന് കരുതിയിരുന്ന ബംഗളൂരു സൗത്തിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. തേജസ്വി സൂര്യയെയാണ് ഈ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണേന്ത്യയിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ബി ജെ പി കോട്ടയായ ബംഗ്ലൂരു സൗത്തിൽ മോദി സ്ഥാനാർത്ഥിയാകുമെന്നായിരുന്നു റിപ്പോർട്ടുകള്‍. തേജസ്വി സൂര്യയുടെ സ്ഥാനാർഥിത്വമാണ് ഈ അഭ്യൂഹങ്ങൾക്ക് അവസാനം കുറിച്ചത്.
ബി ജെ പി പ്രഖ്യാപിച്ച ഒമ്പതാം സ്ഥാനാര്‍ത്ഥി പട്ടികയിൽ കർണാടകത്തിലെ രണ്ട് സീറ്റുൾപ്പെടെ നാല് സ്ഥാനാർത്ഥികളുണ്ട്.

അതേസമയം, രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. പന്ത്രണ്ടാം പട്ടിക പുറത്തിറക്കിയ ശേഷവും വയനാട്ടിലെയും വടകരയിലെയും സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചില്ല. തീരുമാനമെടുത്തിട്ടില്ലെന്നാണ് കോൺഗ്രസ് പ്രതികരണം. ഇന്ന് രാവിലെ പത്ത് മണിക്ക് കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :