രാഹുൽ മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായില്ല, മൂന്ന് സംസ്ഥാനങ്ങൾ പരിഗണനയിൽ; ആവശ്യം മാനിക്കുന്നുവെന്ന് ഹൈക്കമാൻഡ്

തമിഴ്നാട്, കേരളം, കര്‍ണടാക എന്നീ സംസ്ഥാനങ്ങളാണ് പരിഗണനയിലുള്ളതെന്ന് സുര്‍ജെവാല അറിയിച്ചു.

Last Modified തിങ്കള്‍, 25 മാര്‍ച്ച് 2019 (17:44 IST)
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. രാഹുല്‍ ഗാന്ധിക്ക് ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ മൂന്ന് സംസ്ഥാനങ്ങള്‍ പരിഗണനയിലുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. തമിഴ്നാട്, കേരളം, കര്‍ണടാക എന്നീ സംസ്ഥാനങ്ങളാണ് പരിഗണനയിലുള്ളതെന്ന് സുര്‍ജെവാല അറിയിച്ചു.

വയനാട്ടിൽ സ്ഥാനാർത്ഥിയാകുന്നതിനെ സംബന്ധിച്ച് തീരുമാനങ്ങളോന്നുമെടുത്തിട്ടില്ലെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി മുതിർന്ന കോൺഗ്രസ് നേതാക്കളോട് വ്യക്തമാക്കി.

അതേസമയം രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഹൈകമാന്‍ഡില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ മത്സരിക്കുന്ന കാര്യത്തില്‍ ശുഭപ്രതീക്ഷയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :