നാട് തെണ്ടി കോവിഡ് നാട്ടിലെത്തിച്ചത് പട്ടിണിപാവങ്ങളല്ല, ഞാൻ ഉൾപ്പെടുന്ന വരേണ്യവർഗമാണ്

അഭിറാം മനോഹർ| Last Updated: ബുധന്‍, 1 ഏപ്രില്‍ 2020 (13:11 IST)
കാലത്ത് ആളുകൾ പലായനം ചെയ്യുന്നതിനെ എതിർക്കുന്നവ്രെ വിമർശിച്ച് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. നാട്ടിലെ പട്ടിണി പാവങ്ങളല്ല നാട് തെണ്ടി നടക്കുന്ന വരേണ്യവർഗമാണ് കൊവിഡ് നാട്ടിൽ കൊണ്ടുവന്നതെന്നും പട്ടിണിപാവങ്ങളോട് പരിഹാസം മാത്രമുള്ളവരോട് പുച്ഛം മാത്രമേയുള്ളുവെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു. പണ്ട് താനും ഇത്തരത്തിൽ വർത്തമാനങ്ങൾ പറഞ്ഞിരുന്ന ആളായിരുന്നുവെന്നും ആ നിലപാടുകൾ തെറ്റാണെന്ന ഉറപ്പ് വന്നതുകൊണ്ടാണ് തിരുത്തുന്നതെന്നും പോസ്റ്റിൽ പറയുന്നു.

ഹരീഷ് ശിവരാമകൃഷ്ണന്റെ പോസ്റ്റ് വായിക്കാം

അല്ലെങ്കിലും ഇവറ്റകൾക്കൊന്നും വൃത്തിയും വെടിപ്പും വിദ്യാഭ്യാസവും ഒന്നും പണ്ടേ ഇല്ല എന്നേ ... '

രണ്ടു നില വീട്ടിലിരുന്ന് ചായയും കടിയും കഴിച്ചോണ്ടു, നെറ്ഫ്ലിസ് ഉം, രാമായണവും ഒക്കെ കണ്ടോണ്ടിരിക്കുമ്പോൾ
വെറും കാലിൽ പാലായനം ചെയ്യന്നവരോട്, പരസ്യമായി മൃഗങ്ങളെ പോലെ ബ്ലീച് ഇൽ കുളിപ്പിക്കപ്പെടുന്നവരോട്
ചുമ്മാ ഇരുന്നു അവജ്ഞ കാണിക്കുന്നവരോട് ഒരുലോഡ് വെറും പുച്ഛം. നാട് തെണ്ടി കോവിഡ് ഈ നാട്ടിൽ കൊണ്ടുവന്നത് പട്ടിണി പാവങ്ങൾ അല്ല, ഞാൻ ഉൾപ്പെടുന്ന ഇവിടുത്തെ വരേണ്യ വർഗം ആണ്.

അത് കൊണ്ട് കൈ കഴുകി ഭക്ഷണവും കഴിച്ചു ഒരു ഭാഗത്തു ഇരുന്നാട്ടെ. ഇന്നലെ വരെ ഈ പാലായനം ചെയ്യുന്ന പട്ടിണി പാവങ്ങൾ അടിച്ച പെറോട്ട swiggy വഴി വാങ്ങി വിഴുങ്ങിയവർക്ക് പെട്ടെന്ന് ഉണ്ടാവുന്ന ഈ germophobia യുടെ ലളിതമായ പേരാണ് പ്രിവിലേജ്. അത് എടുത്ത് വിളമ്പരുത്, അപേക്ഷ ആണ്.

പണ്ട് താനും ഇജ്ജാതി വർത്താനം പറഞ്ഞിട്ടില്ലേ പട്ടരെ എന്ന് ചോദിക്കുന്നവരോട് - പറഞ്ഞിട്ടുണ്ട് , ആ നിലപാട് തെറ്റാണ് എന്ന ഉറപ്പ് വന്നത് കൊണ്ട് തിരുത്തുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :