കൊച്ചി|
ഗേളി ഇമ്മാനുവല്‍|
Last Modified ബുധന്‍, 8 ഏപ്രില്‍ 2020 (19:17 IST)
ലോക്ക് ഡൗൺ കാലത്തും അവശ്യ സാധനങ്ങളുടെ വിൽപ്പനയിൽ ക്രമക്കേടും പൂഴ്ത്തിവയ്പ്പും കാട്ടിയതുമായി ബന്ധപ്പെട്ട 144 കേസുകൾ രജിസ്റ്റർ ചെയ്തു. മിക്ക കടകളിലും വില വിവര പട്ടിക പ്രദര്‍ശിപ്പിച്ചിരുന്നില്ല.
പഴം, പച്ചക്കറി ഇനങ്ങൾക്ക് അമിത വില ഈടാക്കുകയും ചില അത്യാവശ്യ സാധനങ്ങൾ അമിതമായി വാങ്ങി പൂഴ്ത്തിവയ്ക്കുകയും ചെയ്തതായി അധികാരികൾ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് 39, കോട്ടയത്ത് 18, കോഴിക്കോട്ട് 15, മലപ്പുറത്ത് 13 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനൊപ്പം അളവിൽ കൃത്രിമം കാട്ടിയ പതിനാലു കടകൾക്കെതിരെ നടപടിയെടുക്കാനും തീരുമാനിച്ചു.