അടുക്കളയിൽ ചാരായം വാറ്റി അമ്മയും മകനും; എക്‌സൈസിനെ കണ്ടതും മകൻ ജീവനും കൊണ്ട് ഓടി, അമ്മ പിടിയിൽ

അനു മുരളി| Last Modified ബുധന്‍, 8 ഏപ്രില്‍ 2020 (14:23 IST)
അടുക്കളയിൽ ചാരായം വാറ്റിക്കൊണ്ടിരുന്ന മധ്യവയസ്കയെ അറസ്റ്റ് ചെയ്ത് എക്സൈസ്. പന്ത ചീലാന്തിക്കുഴിയിലെ ചാരായം വാറ്റുകേന്ദ്രത്തില്‍നിന്നാണ് 60കാരിയായ മേരി ബേബിയെ എക്സൈസ് അറസ്റ്റ് ചെയ്തത്. വീടിന്റെ അടുക്കളയിലായിരുന്നു ഇവർ ചാരായം വാറ്റിയിരുന്നത്.

മകൻ അനിൽകുമാറിനൊപ്പമായിരുന്നു മേരി ചാരായം വാറ്റിയത്. സ്ഥലത്ത് റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ കണ്ടതും അനിൽകുമാർ ജീവനും കൊണ്ട് ഓടിരക്ഷപെടുകയായിരുന്നു. അമ്മ മേരിക്ക് പക്ഷേ ഓടാൻ സാധിച്ചില്ല. ഇവരെ എക്സൈസ് പിടികൂടി. മൂന്ന് ലിറ്റർ ചാരായമാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. ഓടി രക്ഷപെട്ട അനിൽ കുമാറിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി അന്വേഷണ സംഘം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :