‘സോളാര്‍ തട്ടിപ്പില്‍ അടുത്തത് ജയിലില്‍ പോകുന്നത് ഉമ്മന്‍ ചാണ്ടി‘

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പുകേസില്‍ അടുത്തത് ജയിലില്‍ പോകേണ്ടിവരുന്നത് ഉമ്മന്‍ ചാണ്ടിയായിരിക്കുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് യുവജന സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരിക്കാന്‍ താന്‍ യോഗ്യനല്ലെന്ന് ഉമ്മന്‍ചാണ്ടിക്ക് തന്നെ അറിയാം. അതുകൊണ്ടാണ് പാര്‍ട്ടി പറഞ്ഞാല്‍ മാത്രം രാജിയെന്ന് പറയുന്നത്. ഫിറോസിനെ രക്ഷിക്കാന്‍ ശ്രമിച്ചതും ഉമ്മന്‍ചാണ്ടിയാണെന്നും വൈക്കം വിശ്വന്‍ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :