‘സിപിഎമ്മിനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച’
തിരുവനന്തപുരം|
WEBDUNIA|
PTI
PTI
സിപിഎമ്മിനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണി. സിപിഎമ്മിന് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഉണ്ടാവാന്‍ പോകുന്നത്. പൊതുസമൂഹത്തില്‍ സിപിഎമ്മിനുള്ള സ്വീകാര്യത കുറഞ്ഞു വരികയാണ്. മാറ്റത്തിനൊപ്പം നില്‍ക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ലെന്നും ആന്റണി പറഞ്ഞു.
കേരളത്തില്‍ ഭരണവിരുദ്ധ വികാരം ഇല്ലെന്നും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 1977ലേതിന് സമാനമായ അന്തരീക്ഷമാണ് സംസ്ഥാനത്ത് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്ത് നരേന്ദ്ര മോഡിക്ക് അനുകൂലമായ തരംഗമില്ല. ബിജെപിക്ക് അനുകൂലമായ തരംഗം ഉണ്ടെന്നത് പ്രചരണം മാത്രമാണ്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല. ദേശീയ നേതാക്കളെ കേരളത്തില്‍ കൊണ്ടുവരുന്നത് സമയം നഷ്ടപ്പെടാന്‍ മാത്രമേ ഉപകരിക്കുകയുള്ളു. മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആയപ്പോള്‍ തന്നെ ജനങ്ങള്‍ ആശങ്കയിലാണ്. അവരുടെ പ്രകടന പത്രിക കൂടി കഴിഞ്ഞ ദിവസം പുറത്തു വന്നതോടെ ആ ആശങ്ക വര്‍ധിച്ചു. ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ മുന്നൂറ്റി എഴുപതാം വകുപ്പ് എടുത്തു കളയുമെന്ന പ്രഖ്യാപനം രാജ്യത്തിന് ആപത്താണെന്നും ആന്റണി പറഞ്ഞു.