‘വീട്ടില്‍ കുടുംബത്തോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതല്ലേ നല്ലത്?’- അഴിമതിക്കാര്‍ക്ക് പിണറായി വിജയന്റെ മുന്നറിയിപ്പ്

അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്രകാലം അഴിമതിയുമായി നടന്നവര്‍ ഇനിയും അത്തരം ചിന്തകളുമായി നടക്കേണ്ട ആവശ്യമില്ല.

മുല്ലപ്പെരിയാര്‍, പിണറായി വിജയന്‍, രമേശ് ചെന്നിത്തല Mullapperiyar, Pinarayi Vijayan, Ramesh Chennithala
മുല്ലപ്പെരിയാര്‍| rahul balan| Last Modified വ്യാഴം, 2 ജൂണ്‍ 2016 (20:15 IST)
അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്രകാലം അഴിമതിയുമായി നടന്നവര്‍ ഇനിയും അത്തരം ചിന്തകളുമായി നടക്കേണ്ട ആവശ്യമില്ല. വീട്ടില്‍ കുടുംബത്തോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതല്ലേ നല്ലത് എന്നും പിണറായി വിജയന്‍ പറഞ്ഞു.

അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന സൂചന നല്‍കി വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ജേക്കബ് തോമസിനെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. പത്തി വിടര്‍ത്തി ആടില്ല കടി കിട്ടുമ്പോള്‍ അറിയാമെന്ന് സ്ഥാനമേറ്റ ശേഷം ജേക്കബ് തോമസ് പറഞ്ഞിരുന്നു.

അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടുമായി കേരളം സംഘര്‍ഷത്തിനില്ലെന്ന് പിണറായി പറഞ്ഞു. പുതിയ ഡാം വേണ്ടാ എന്ന നിലപാട് സര്‍ക്കാരിനില്ല. സംഘര്‍ഷത്തിലൂടെയല്ല ചര്‍ച്ചയിലൂടെയാണ് പ്രശ്നത്തിന് പരിഹാരം കാണേണ്ടത്. തമിഴ്നാടുമായി ചര്‍ച്ചചെയ്ത് സമവായത്തില്‍ എത്തിയാല്‍ മാത്രമേ പുതിയ ഡാം കെട്ടാനാകൂ എന്നും പിണറായി പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :