ചപ്പുകൂട്ടിയിട്ട് കത്തിച്ചപ്പോള്‍ സ്ഫോടനം; യുവാവിന് പരുക്ക്, പൊലീസ് കേസെടുത്തു - സ്ഫോടനകാരണം ആര്‍ക്കുമറിയില്ല

ചപ്പുകൂട്ടിയിട്ട് കത്തിച്ചു, വന്‍ പൊട്ടിത്തെറി!

കണ്ണൂര്‍| Last Updated: ബുധന്‍, 1 ജൂണ്‍ 2016 (14:41 IST)
റോഡരുകില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചപ്പോള്‍ ഉണ്ടായ സ്ഫോടനത്തില്‍ യുവാവിന് പരുക്കേറ്റു. പള്ളിക്കുന്നിലെ സുകേഷിനാണ് (26) പരുക്കേറ്റത്.

റോഡരുകിലെ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കവേയാണ് സ്ഫോടനം ഉണ്ടായത്. പള്ളിക്കുന്ന് ഗവണ്‍‌മെന്‍റ് വനിത കോളജിനടുത്താണ് സംഭവം. മാലിന്യത്തിന് തീയിട്ടപ്പോര്‍ വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

സുകേഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഫോടനത്തിന് കാരണമയ വസ്തു എന്തെന്ന് സ്ഥിരീകരിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :