ജോര്‍ജിന്റെ ഒരു കാര്യം; പിസിയുടെ സത്യപ്രതിജ്ഞക്കിടെ ഗൌരവക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനും ചിരിച്ചു പോയി

നിയമസഭയിലെത്താൻ കഴിഞ്ഞത് ദൈവാനുഗ്രഹമാണ്

പിസി ജോര്‍ജ് , പിണറായി വിജയന്‍ , ഇടതുമുന്നണി , തെരഞ്ഞെടുപ്പ്
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 2 ജൂണ്‍ 2016 (15:26 IST)
മൂന്ന് മുന്നണികളെയും തറപറ്റിച്ച് പൂഞ്ഞാറില്‍ നിന്ന് നിയമസഭയിലെത്തിയ പിസി ജോര്‍ജ് സത്യപ്രതിജ്ഞയിലും വ്യത്യസ്ഥനായി. ചില അംഗങ്ങൾ ദൈവനാമത്തിലും ചിലർ സഗൗരവത്തിലും പ്രോടെം സ്പീക്കർ എസ് ശർമ മുമ്പാകെ പ്രതിജ്ഞ ചെയ്തപ്പോള്‍ ജോർജ് ദൈവനാമത്തിൽ സഗൗരവ പ്രതിജ്ഞ ചൊല്ലിയത്. പിസിയുടെ
പ്രതിജ്ഞകണ്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെപ്പോലും ചിരിപ്പിക്കുന്നതായിരുന്നു പൂഞ്ഞാറിന്റെ പുത്രന്റെ സത്യപ്രജ്ഞ.

മൂന്നു മുന്നണികളെയും പരാജയപ്പെടുത്തി നിയമസഭയിലെത്താൻ കഴിഞ്ഞത് ദൈവാനുഗ്രഹമാണ്. ഇവരുടെ തെറ്റുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാനാണ് പൂഞ്ഞാറിലെ ജനങ്ങള്‍ എനിക്ക് വന്‍ ഭൂരിപക്ഷം നല്‍കിയത്. സ്പീക്കർ തെരഞ്ഞെടുപ്പ് ഐക്യകണ്ഠേനയാണ് നടക്കേണ്ടത്. സഭയില്‍ ശരിയായ കാര്യങ്ങള്‍ പറയും. ഒരു മുന്നണിയുമായും ബന്ധമുണ്ടാക്കില്ലെന്നും ജോര്‍ജ് പറഞ്ഞു.

ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. അതേസമയം, അംഗങ്ങളുടെ ഇരിപ്പിടങ്ങളുടെ കാര്യത്തിലും തീരുമാനമുണ്ടാകും. സ്പീക്കര്‍ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നടക്കും. പി ശ്രീരാമകൃഷ്ണനെ സ്പീക്കറായി നിയമിക്കാന്‍ ഇടതു മുന്നണി തീരുമാനിച്ചിട്ടുണ്ട്.

പതിന്നാലാം കേരള നിയമസഭയില്‍ ഒ രാജഗോപാലടക്കം 44 പുതുമുഖങ്ങളുണ്ട്. ഇതില്‍ മൂന്നു പേര്‍ വനിതകളാണ്. 83 സിറ്റിംഗ്
എംഎല്‍എമാരാണ് സഭയിലുള്ളത്. ബിജെപിയുടെ സാന്നിധ്യമാണ് മറ്റൊരു പ്രത്യേകതയെങ്കില്‍ കഴിഞ്ഞ സഭയില്‍നിന്ന് രാജിവെച്ച രണ്ട് അംഗങ്ങള്‍ വീണ്ടും വിജയിച്ച് എത്തിയിട്ടുണ്ട്. പൂഞ്ഞാറില്‍നിന്ന് പിസി ജോര്‍ജും കുന്നത്തൂരില്‍നിന്ന് കോവൂര്‍ കുഞ്ഞുമോനും. നാളെ പിരിയുന്ന സഭ 24ന് വീണ്ടും സമ്മേളിക്കാനാണ് സാധ്യത. അടുത്ത മാസം എട്ടിന് പുതിയ സര്‍ക്കാരിന്റെ കന്നി ബജറ്റ് അവതരിപ്പിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ...

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്,  റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് ...

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

രണ്ട് ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് കനത്ത പിഴ ...

രണ്ട് ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് കനത്ത പിഴ ചുമത്തിയേക്കാം! ആര്‍ബിഐയുടെ പ്രഖ്യാപനത്തിലെ സത്യാവസ്ഥ എന്ത്?
ഇന്ത്യയില്‍ പലര്‍ക്കും ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുണ്ട്. ഒന്നില്‍ കൂടുതല്‍ ബാങ്ക് ...

ബോബി ചെമ്മണ്ണൂർ അഴിക്കുള്ളിൽ തന്നെ, ജാമ്യാപേക്ഷ ...

ബോബി ചെമ്മണ്ണൂർ അഴിക്കുള്ളിൽ തന്നെ, ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി
എന്താണ് ഇത്ര ധൃതിയെന്നും മറ്റ് കേസുകൾ പരിഗണിക്കേണ്ടതുണ്ടെന്നു കോടതി പറഞ്ഞു. തെളിവുകൾ ...

പിവി അന്‍വറിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്ന് ...

പിവി അന്‍വറിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്ന് കെ മുരളീധരന്‍
പിവി അന്‍വറിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്ന് കെ മുരളീധരന്‍. യുഡിഎഫ് ...

മദ്യനിരോധനം അല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടി നയം: സിപിഐ ...

മദ്യനിരോധനം അല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടി നയം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
മദ്യനിരോധനം അല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടി നയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് ...

ലോസ് ആഞ്ചലസിലെ കാട്ടുതീ; അമേരിക്കയില്‍ അണുബോംബ് ഇട്ടതിന് ...

ലോസ് ആഞ്ചലസിലെ കാട്ടുതീ; അമേരിക്കയില്‍ അണുബോംബ് ഇട്ടതിന് സമാനമെന്ന് എമര്‍ജന്‍സി മേധാവി
ലോസ് ആഞ്ചലസിലെ കാട്ടുതീ വരുത്തിയ നാശനഷ്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ അമേരിക്കയില്‍ അണുബോംബ് ...