‘വി എസ് ശത്രുവല്ല, സഖാവ്’!

കൊച്ചി| WEBDUNIA|
PRO
PRD
വിഎസ് അച്യുതാനന്ദന്‍ ശത്രുവല്ല. അദ്ദേഹം തന്‍റെ സഖാവാണെന്ന് സിപിഎം സംസ്ഥാന കമ്മറ്റി അംഗം എംഎം ലോറന്‍സ്. അദ്ദേഹം പലകാലങ്ങളിലെടുത്ത നിലപാടുകളെയാണ് എതിര്‍ത്തത്.

ആ നിലപാടുകളുമായി മുന്നോട്ട് പോയാല്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് കണ്ടാണ് വിഎസിനെ പലകാര്യങ്ങളിലും എതിര്‍ത്തത്.

പിണറായിക്കും, കോടിയേരിക്കുമെല്ലാം പാലക്കാട്ടെ വിഭാഗീയതയില്‍ പങ്കുണ്ട്. എനിക്ക് ആരെയും പേടിയില്ല. ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ കാലത്ത് എന്‍റെ നട്ടെല്ല് ഇടിച്ച് ഉടയ്ക്കാന്‍ ശ്രമിച്ചിരുന്നു. അത് നടന്നില്ല. ആ നട്ടല്ല് ഇന്നുമുണ്ട്. അതുകൊണ്ട്തന്നെയാണ് ജീവിക്കുന്നത്.

ഞാന്‍ പിണറായി പക്ഷമല്ല. ചിലപ്പോള്‍ എടുക്കുന്ന നിലപാട് അങ്ങനെ തോന്നിപോകുന്നതാവാം. പാര്‍ട്ടി സെക്രട്ടറി പറയുന്ന കാര്യങ്ങള്‍ അനുകൂലമായി നിന്നിട്ടുണ്ട്. സെക്രട്ടറി പറയുന്ന കാര്യങ്ങള്‍ പാര്‍ട്ടിയുടേതായതുകൊണ്ടാണ് അങ്ങനെ നിന്നത്.

പാലക്കാട് സമ്മേളനത്തിലെ വിഭാഗീയതയ്ക്ക് കാരണം അച്യുതാനന്ദനാണ്. വിഎസ് ആവശ്യപ്പെട്ടതനുസരിച്ചാണ് പലരേയും ഒഴിവാക്കിയത്. വിഎസിന് ഒരു ലക്ഷ്യമുണ്ടായിരുന്നു, പാര്‍ട്ടിയില്‍ നിന്ന് പലരേയും പുറത്താക്കാന്‍. അന്ന് യോജിച്ച് പോകണം എന്ന് കരുതി പലരും വഴങ്ങിക്കൊടുക്കുകയായിരുന്നു.

ഗോപി കോട്ടമുറിയ്ക്കലിന് തെറ്റുപറ്റി എന്നാണ് വിചാരിക്കുന്നത്. എന്നാല്‍ അതിന് അയാളെ പുകച്ച് പുറത്ത് ചാടിക്കുന്നത് ശരിയല്ല. തെറ്റ് തിരുത്തി മടങ്ങിവരുന്നവരെ അംഗീകരിക്കുകയാണ് വേണ്ടത്.

ഗൌരിയമ്മ തെറ്റായ നിലുപാട് എടുത്തു എന്നതിന്‍റെ രേഖകള്‍ എന്‍റെ കൈയ്യിലുണ്ട്. കശുവണ്ടി ഇറക്കുമതി പാടില്ലെന്ന് പാര്‍ട്ടി പറഞ്ഞിട്ടും അവര്‍ കേട്ടില്ല. അതില്‍ നഷ്ടം വന്നു. 10,000 ടണ്ണാണ് അന്ന് ഇറക്കുമതി ചെയ്തത്. ഗൌരിയമ്മക്കെതിരെ കൊടുത്ത കേസ് പിന്‍വലിച്ചുകൂടേ എന്ന് ബേബി ചോദിച്ചിരുന്നെന്നും ലോറന്‍സ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :