‘ലോട്ടറി’യില്‍ മുഖ്യമന്ത്രി കള്ളക്കളി കളിക്കുന്നു: ചെന്നിത്തല

ന്യൂഡല്‍ഹി| WEBDUNIA|
PRO
ലോട്ടറി വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കള്ളക്കള്ളി കളിക്കുകയാണെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോട്ടറിക്കേസില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ എന്തുകൊണ്ട്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യുന്നില്ല. മുഖ്യമന്ത്രിയും മകനും ലോട്ടറി മാഫിയയെ സഹായിക്കുകയാണെന്ന കാര്യം വ്യക്തമായിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

ലോട്ടറിക്കേസുമായി ബന്ധപ്പെട്ട് എഴുതിയ കത്ത് പ്രധാനമന്ത്രിയുടെ ഓഫീസ്‌ പൂഴ്ത്തിയെന്ന ആരോപണം തെറ്റാണ്‌. പ്രധാനമന്ത്രിക്ക്‌ മുഖ്യമന്ത്രി കത്തെഴുതിയത്‌ ജനുവരി മൂന്നിനാണ്‌. അന്നുതന്നെ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക്‌ കുറിപ്പ്‌ അയയ്ക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണമാണ്‌ മുഖ്യമന്ത്രി ഉന്നയിക്കുന്നത്. മകനെതിരായ ആരോപണങ്ങള്‍ മൂലം മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണ്‌. മുഖ്യമന്ത്രിയുടെ സഹായമില്ലാതെ മകനൊന്നും ചെയ്യാനാകില്ല. ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രി വസ്തുതകള്‍ മറച്ചു വെയ്ക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

മാര്‍ട്ടിനെതിരെ എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എന്തിനാണ്‌ ഇടതുസര്‍ക്കാര്‍ മടിക്കുന്നത്‌. നാദാപുരം ബോംബ് സ്ഫോടനത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ നാദാപുരം സംഭവത്തെ ആ രീതിയിലായിരുന്നല്ല കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :