ആം ആദ്മി സര്‍ക്കാര്‍ ഷീല ദീക്ഷിതിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരെ അന്വേഷണം. ആം ആദ്മി സര്‍ക്കാരാണ് ഷീല ദീക്ഷിതിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.
തെരുവുവിളക്കുകള്‍ വാങ്ങിയതില്‍ ഉണ്ടായ അഴിമതിയിലാണ് അന്വേഷണം. തെരുവുവിളക്കുകള്‍ വാങ്ങിയതില്‍ 80 കോടി രൂപയുടെ നഷ്ടമുണ്ടായതായി പ്രധാനമന്ത്രി നിയോഗിച്ച ഷുങ്ലു കമ്മിറ്റി കണ്ടെത്തിയിരുന്നു.
അഴിമതി അന്വേഷിക്കുന്നതിനുളള പ്രത്യേക സംഘത്തിനാണ് ഡല്‍ഹി സര്‍ക്കാര്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെ ഫയലുകള്‍ കൈമാറിയത്. ഷീലാ ദീക്ഷിതിനെതിരെ ഉടന്‍ എഫ് ഐആര്‍ സമര്‍പ്പിക്കും എന്നാണ് സൂചന.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പിന്തുണയോടെയാണ് ആം ആദ്മി പാര്‍ട്ടി ഭരണത്തിലേറിയത്.